തോല്‍വിയിലും തലയുയര്‍ത്തി ജൂലന്‍; നേടിയത് അപൂര്‍വമായ റെക്കോഡ്

Photo: twitter.com/BCCIWomen
Photo: twitter.com/BCCIWomen

ഹാമില്‍ട്ടണ്‍: വനിതാ ക്രിക്കറ്റില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ വെറ്ററന്‍ പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമി. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന റെക്കോഡിനൊപ്പമെത്തിയാണ് ജൂലന്‍ ചരിത്രം കുറിച്ചത്. 

ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് ജൂലന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. വിവിധ ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി ജൂലന്റെ വിക്കറ്റ് നേട്ടം 39 ആയി ഉയര്‍ന്നു. 

ഓസ്‌ട്രേലിയയുടെ ലിന്‍ ഫുള്‍സ്റ്റണിനൊപ്പം നിലവില്‍ റെക്കോഡ് പങ്കിടുകയാണ് ജൂലന്‍. 1982 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തിലാണ് ലിന്‍ 39 വിക്കറ്റുകള്‍ വീഴ്ത്തിയത്. 2005 മുതല്‍ ലോകകപ്പ് കളിക്കുന്ന താരമാണ് ജൂലന്‍. 

അടുത്ത മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാനായാല്‍ ലിന്നിനെ മറികടന്ന് ജൂലന്‍ റെക്കോഡ് ഒറ്റയ്ക്ക് സ്വന്തമാക്കും. കിവീസിനെതിരായ മത്സരത്തില്‍ ജൂലന്‍ ഒന്‍പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ താരം രണ്ടുവിക്കറ്റെടുത്തിരുന്നു. 

Content Highlights: Jhulan Goswami Becomes Joint-Highest Wicket-Taker In Women's World Cup History