വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹർമൻപ്രീത് കൗർ നയിക്കും

ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർ ടീമിലില്ല.
സൂപ്പർ താരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിൽ ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഏകദിന ലോകചാമ്പ്യന്മാരായതിന് പിന്നാലെയാണ് ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. 2024-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗ്സ്, ഭാരതി ഫുൾമാലി, ദീപ്തി ശർമ്മ, റിച്ചാ ഘോഷ്, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, നന്ദനി ശർമ്മ, അരുന്ധതി റെഡ്ഡി, രേണുക സിംഗ്, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടിൽ, രാധ യാദവ്.
Content Highlights: BCCI officially announced the 15-member India squad for the 2026 Women's T20 World Cup., Harmanpreet Kaur leads the side with Smriti Mandhana as vice-captain., Key exclusions include Amanjot Kaur, Harleen Deol, and Sneh Rana., Star players like Jemimah Rodrigues and Shafali Verma retain their spots.