റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വൈഭവിന് പിഴച്ചു; കുഞ്ഞിനെ തൊട്ടിലാട്ടിയുറക്കി പാക് ബൗളർ

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു. 19 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ വിക്കറ്റെടുത്തപ്പോൾ പാക് ബൗളർ സെയിം അയ്യൂബിന്റെ ആഘോഷവും ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.
അഞ്ച് പന്തിൽ രണ്ട് റൺസ് എടുത്തശേഷം വൈഭവ് സ്‌ക്വയർ ലെഗ്ഗിലൂടെയും ലോംഗ് ഓവറിലൂടെയും രണ്ട് സിക്‌സറുകൾ നേടി. ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നേറവെ പതിനാറുകാരന്റെ പരിചയക്കുറവ് തിരിച്ചടിയായി. ഒരു ഗുഡ് ലെങ്ത് പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വൈഭവിന് പിഴച്ചു.
പന്ത് ബാറ്റിൽ ചെറുതായി ഉരസി വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ഉസ്മാൻ ഖാന്റെ കൈകളിൽ എത്തി. ഇതോടെ വൈഭവ് പുറത്തായി. കുഞ്ഞിനെ തൊട്ടിലാട്ടിയുറക്കുന്നത് പോലെയാണ് സെയിം അയ്യൂബ് ഈ വിക്കറ്റ് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
Content Highlights: India faced Pakistan in the Asian Games 2026 gold medal cricket match., 15-year-old Vaibhav Sooryavanshi showed explosive hitting before getting out to Saim Ayub., Saim Ayub celebrated with a controversial 'cradling the baby' gesture., India's women's team already secured the gold medal, putting pressure on the men's team led by Shreyas Iyer.