ഇന്ത്യൻ ബാറ്റർമാരെ എങ്ങനെ മെരുക്കും? തലപുകച്ച് കിവീസ്, നാലാം ടി20 ഇന്ന്

Photo: x.com/BCCI
Photo: x.com/BCCI

ഓക്ലൻഡ്: ഇന്ത്യൻ ബാറ്റർമാരെ മെരുക്കാനുള്ള വഴിയാലോചിച്ച് തലപുകയ്ക്കുകയാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമൂന്ന് മത്സരങ്ങളിലും ബൗളർമാരെ തല്ലിയൊതുക്കിയാണ് ടീം ഇന്ത്യ പരമ്പര (30) സ്വന്തമാക്കിയത്. നാലാം മത്സരം വെള്ളിയാഴ്ച നടക്കുമ്പോൾ വീണ്ടുമൊരു വെടിക്കെട്ടിന് ഇന്ത്യയും വിജയവഴിയിലെത്താൻ ന്യൂസീലൻഡും ശ്രമിക്കും. ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം.

ഇന്ത്യൻ ബാറ്റിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. പരിക്കുള്ള ഇഷാൻ കിഷൻ പുറത്തിരിക്കും. കഴിഞ്ഞമത്സരത്തിൽ തകർത്താടിയ അഭിഷേക് ശർമ- വൈഭവ് സൂര്യവംശി സഖ്യം ഓപ്പണിങ്ങിൽ തുടരും. സഞ്ജു സാംസൺ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരടങ്ങുന്ന ബാറ്റിങ് ശക്തമാണ്. ബൗളിങ്ങിൽ അക്സർ പട്ടേലിന് പകരം വരുൺ ചക്രവർത്തിയെയും അർഷ്ദീപ് സിങ്ങിന് പകരം മായങ്ക് അഗർവാളിനെയും പരീക്ഷിച്ചേക്കും. പ്രിൻസ് യാദവും കളിക്കും.

ന്യൂസീലൻഡിന് ലോക്കി ഫെർഗൂസന്റേയും മാറ്റ് ഹെന്റിയുടേയും പരിക്ക് തിരിച്ചടിയാണ്. ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ടിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. ഓക്ലൻഡിലെ മൈതാനം ചെറുതാണ്. ഇത് സ്‌കോർ ഉയർത്തും. പിച്ച് ബാറ്റർമാർക്ക് അനുകൂലമാകും.

Content Highlights: India leads the T20 series 3-0 against New Zealand., 4th T20 match takes place in Auckland on Friday at 12:30 PM., New Zealand struggles with bowler injuries including Lockie Ferguson and Matt Henry., Abhishek Sharma and Vaibhav Suryavanshi expected to open for India.