ടി-ട്വന്റി ലോകകപ്പ്; സഞ്ജു ടീമിൽ, ഗില്ലിനെ ഒഴിവാക്കി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു |ഫോട്ടോ:AFP
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു |ഫോട്ടോ:AFP

മുംബൈ: 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല, ടീമിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും ചെയ്തു. സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മയെയും ഒഴിവാക്കി ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിൽ സ്റ്റാൻഡ്ബൈ അംഗങ്ങൾ ആരും ഇല്ല. ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ചേർന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തിൽ ലഭിച്ച അവസരം മുതലാക്കിയതാണ് സഞ്ജുവിന് ടീമിലേക്ക് വഴി തുറന്നത്. സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം ചീഫ് സെലക്ടർ അജിത് അഗാർക്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗില്ലിന് പരകരക്കാരനായി ഓപ്പണറായി എത്തിയ സഞ്ജു 22 പന്തിൽ നിന്ന് 37 റൺസെടുത്തിരുന്നു. ലോകകപ്പ് ടീമിൽ ഗില്ലിനെ ഒഴിവാക്കിയതോടെ സഞ്ജുവിനെ തന്നെയാകും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുക.

ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Content Highlights: India`s squad for the 2026 T20 World Cup & T20 series vs. New Zealand is out! Shubman Gill dropped