ടെസ്റ്റില്‍ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യം; കാന്‍പുരില്‍ സിക്‌സ് പറപ്പിച്ച് റെക്കോഡിട്ട് ഇന്ത്യ

കാന്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുംകൂടുതല്‍ സിക്‌സുകള്‍ നേടിയ ടീമെന്ന റെക്കോഡ് നേട്ടത്തില്‍ ഇന്ത്യ. ഈവര്‍ഷം 90 സിക്‌സുകളാണ് ഇന്ത്യ നേടിയത്. 1877 മുതലുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരുവര്‍ഷം 90 സിക്‌സുകള്‍ നേടുന്നത്. കാന്‍പുരില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റിന്റെ നാലാംദിനമാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
ഒരു കലണ്ടര്‍ വര്‍ഷം 89 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ പേരിലാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. 2022-ലായിരുന്നു അത്. 2021-ല്‍ ഇന്ത്യ 87 സിക്‌സുകള്‍ നേടിയിരുന്നു. ലോകതലത്തില്‍ മൂന്നാമതാണ് ഈ സംഖ്യ. 2014-ല്‍ 81 സിക്‌സും 2013-ല്‍ 71 സിക്‌സും നേടിയ ന്യൂസീലന്‍ഡ് ആണ് തുടര്‍ന്നുള്ള രണ്ട് സ്ഥാനങ്ങളിലും.
കാന്‍പുരില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 233 റണ്‍സിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിങ്ങില്‍ 52 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ തുടര്‍ന്ന് ബംഗ്ലാദേശിനെ 146 റണ്‍സില്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാളിന്റെ തീപ്പൊരി ബാറ്റിങ് ബലത്തില്‍ ഇന്ത്യ വിജയം കൈവരിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
Content Highlights: india six hitting record in a calender year