വൈഭവും അഭിഷേകും ടീമിൽ, റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിനുള്ള ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

#സ്പോർട്സ് ഡെസ്ക്
Photo: AP
Photo: AP

ന്യൂഡൽഹി: വരാനിരിക്കുന്ന എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിനുള്ള ഇന്ത്യ എ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. കൗമാരതാരം വൈഭവ് സൂര്യവംശിയും വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും ടീമിലുണ്ട്.

തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. രജത് പാട്ടിദാറാണ് ഉപനായകൻ. അഭിഷേകും വൈഭവും ഓപ്പണർമാരായി ടീമിലെത്തിയപ്പോൾ പ്രഭ്‌സിമ്രാൻ സിങ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. റിങ്കു സിങ്, ഹർഷിത് റാണ, പ്രിൻസ് യാദവ് എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

നവംബർ 19 മുതൽ 29 വരെ ദോഹയിലാണ് ടൂർണമെന്റ്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. യുഎഇ, നേപ്പാൾ, പാകിസ്താൻ എ ടീമുകളാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. നേപ്പാളിനെതിരേ നവംബർ 20നാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ ഏറ്റുമുട്ടും. നവംബർ 26,27 തീയതികളിലാണ് സെമി. നവംബർ 29 നാണ് ഫൈനൽ.

Content Highlights: India A announced a 15-member squad for the ACC Rising Stars Asia Cup 2026