പരേഡ് കളറാക്കി സഞ്ജു; ചുവടുവെച്ചും പന്തിനെ ആലിംഗനം ചെയ്തും ആഘോഷം | ദൃശ്യങ്ങള്‍

മുംബൈ: ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുംബൈയില്‍ ബി.സി.സി.ഐ.യുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണം അതിഗംഭീരമായിരുന്നു. പതിനായിരക്കണക്കിന് പേരാണ് മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ തിങ്ങിനിറഞ്ഞത്. 2011-ല്‍ മഹേന്ദ്ര സിങ് ധോനിയുടെ കീഴില്‍ ഏകദിന ലോകകപ്പ് നേടിയതിനു ശേഷം ഇന്ത്യയിലേക്ക് വരുന്ന ആദ്യ ഐ.സി.സി. ടി20 കിരീടമാണിത്. അന്ന് ധോനിക്കും കൂട്ടര്‍ക്കും മുംബൈയില്‍ ലഭിച്ചതുപോലെയുള്ള വരവേല്‍പ്പാണ് ഇത്തവണ രോഹിത്തിനു കൂട്ടര്‍ക്കും ലഭിച്ചത്.
മലയാളി താരം സഞ്ജു സാംസണും ടീമംഗങ്ങള്‍ക്കൊപ്പം മതിമറന്ന് ആഘോഷിച്ചു. സഞ്ജു ടീമംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നൃത്തം വയ്ക്കുന്നതും വിക്ടറി പരേഡ് നടത്തിയ ബസ്സില്‍ വിജയാഘോഷം നടത്തുന്നതുമായ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യ ഐ.സി.സി. ലോകകിരീടം നേടിയപ്പോഴെല്ലാം ഒരു മലയാളി ടീമിലുണ്ടായിരുന്നെന്ന പതിവുശൈലിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല.
When rishab pant said that he and samson are good freinds i doubted
But today i got my answer. They both are really good friends#SanjuSamson #RishabhPant #T20IWC2024 #VictoryParade #wankhere pic.twitter.com/ssjLvRGdHA
— sanju (@Tsksanjay1) July 4, 2024
മുംബൈയിലെ തിരക്കേറിയ റോഡുകളില്‍ വിക്ടറി പരേഡിനിടെ ഋഷഭ് പന്തും സഞ്ജു സാംസണും ഒരുമിച്ച് നിന്ന് സെല്‍ഫിയെടുക്കുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതും കാണാനിടയായി. വിക്കറ്റ് കീപ്പര്‍മാരായി ഇരുവരെയും തിരഞ്ഞെടുത്തിരുന്നെങ്കിലും പന്തിന് മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഒരേ പൊസിഷനിലേക്ക് രണ്ട് താരങ്ങളും തമ്മില്‍ മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ബന്ധം ഊഷ്മളമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ രംഗം.
ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും സഞ്ജു കളിച്ചിരുന്നില്ല. ഋഷഭ് പന്തിനെയും സഞ്ജുവിനെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചിരുന്നത്. യു.എസില്‍ നടന്ന മത്സരങ്ങളില്‍ ഋഷഭ് മികച്ച ഫോം കണ്ടെത്തിയതോടെ സഞ്ജുവിന് അവസരം ലഭിച്ചില്ല. യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.