മോദിക്ക് ഏറെ തിളക്കം, ചര്‍മസംരക്ഷണം എങ്ങനെയെന്ന് ഹര്‍ലീന്‍ ഡിയോള്‍; മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രസകരമായ ചോദ്യവുമായി ഹര്‍ലീന്‍ ഡിയോള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍മസംരക്ഷണ ദിനചര്യയെക്കുറിച്ചായിരുന്നു ഇന്ത്യന്‍ ടീമിലെ ബാറ്ററായ ഹര്‍ലീന്‍ ഡിയോളിന്റെ ചോദ്യം. താരത്തിന്റെ ചോദ്യത്തിന് പിന്നാലെ കൂട്ടച്ചിരിയും ഉയര്‍ന്നു.

ചര്‍മസംരക്ഷണ ദിനചര്യ എങ്ങനെയാണെന്നാണ് ഹര്‍ലീന്‍ ഡിയോള്‍ കൂടിക്കാഴ്ചയ്ക്കിടെ മോദിയോട് ചോദിച്ചത്. പ്രധാനമന്ത്രി ഏറെ തിളങ്ങുന്നതായും ഹര്‍ലീന്‍ പറഞ്ഞു. ചോദ്യത്തിന് പിന്നാലെ മോദിയടക്കമുള്ളവര്‍ ചിരിക്കുകയാണുണ്ടായത്. തുടര്‍ന്ന് മോദി ഹര്‍ലീന് മറുപടിയും നല്‍കി. അതിനെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Content Highlights: Indian cricketer Harleen Deol humorously questioned PM Narendra Modi about his skincare secrets during a recent meeting with the World Cup-winning women`s team. Modi`s witty reply caused laughter.