ഫുട്ബോൾ ലോകകപ്പിന് മാതൃഭൂമിയും; ഹരിലാൽ രാജഗോപാൽ മെക്സിക്കോയിലെത്തി

#സ്പോർട്സ് ഡെസ്ക്ക്
ഹരിലാൽ രാജഗോപാൽ
ഹരിലാൽ രാജഗോപാൽ

െമക്സിക്കോ സിറ്റി: ജൂൺ 11 മുതൽ യു.എസ്., മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന 23-ാം ലോകകപ്പ് ഫുട്ബോൾ നേരിട്ടു റിപ്പോർട്ടുചെയ്യാൻ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ ഹരിലാൽ രാജഗോപാൽ മെക്സിക്കോയിലെത്തി.

അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ഇന്നുമുതൽ മാതൃഭൂമിയിൽ വായിക്കാം. കോഴിക്കോട് കൊയിലാണ്ടി മേലൂർ സ്വദേശിയായ ഹരിലാൽ 1997-ലാണ് മാതൃഭൂമിയിൽ ചേർന്നത്. തൊഴിൽവാർത്ത, യാത്ര, സ്റ്റാർ ആൻഡ് സ്‌റ്റൈൽ എന്നിവയുടെ ചുമതല വഹിച്ചു. തുടക്കകാലംമുതൽ സ്പോർട്സ് വിഷയങ്ങളിൽ എഴുതുന്നു. പത്തുവർഷമായി ദിനപത്രത്തിന്റെ എഡിറ്റ് പേജ് ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്റർ. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഫുട്ബോളിന്റെ മഹാമേള ലോകത്തിനാകെ ആഘോഷമാണ്. ഇക്കുറി ടീമുകളുടെ എണ്ണവും മത്സരദിവസവും കൂടുന്നതോടെ ആവേശം നാല്പതുദിവസം നീണ്ടുനിൽക്കും.

Content Highlights: Mathrubhumi Assistant Editor Harilal Rajagopal reporting live from Mexico for the 2026 FIFA World Cup., The 23rd edition of the World Cup features an expanded format with increased teams and match days., The football tournament celebration will span 40 days across the US, Mexico, and Canada., Harilal Rajagopal brings extensive sports journalism experience to the 2026 event coverage.