ഇന്ത്യയുടെ തിരിച്ചുവരവിന്റെ രഹസ്യം കണ്ടെത്തി ഇന്‍സമാം

സമീപകാലത്ത് ക്രീസില്‍ തിരിച്ചുവരവുകളുടെ രാജാക്കന്മാരായിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ രണ്ട് പരമ്പരകളില്‍ ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ പരാജയത്തില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ ഈ തിരിച്ചുവരവിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്.
യുവതാരങ്ങളുടെ സംഭാവനയാണ് പരമ്പരകളില്‍ ഇന്ത്യയുടെ തിരിച്ചുവരവിന്റെ ഊര്‍ജമെന്ന് തന്റെ യൂട്യൂബ് ചാനലിലെ പരിപാടിയില്‍ ഇന്‍സമാം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഋഷഭ് പന്തും വാഷിങ്ടണ്‍ സുന്ദറും ശാര്‍ദുല്‍ താക്കൂറുമെല്ലാം പരമ്പര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ മികച്ചൊരു അര്‍ധസെഞ്ചുറിയോടെ സൂര്യകുമാര്‍ യാദവും ടീമിനെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു.
തിരിച്ചുവരവുകള്‍ അത്ര എളുപ്പമല്ല. നിങ്ങള്‍ക്ക് ഒന്നോ രണ്ടോ തിരിച്ചുവരവുകള്‍ നടത്താനാവും. എന്നാല്‍, ഇന്ത്യ അത് എല്ലാ പരമ്പരകളിലും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യ നടത്തിയ തിരിച്ചുവരവുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. അതിന് കാരണം ഇന്ത്യയുടെ യുവനിരയുടെ പ്രകടനമാണ്. ഏതൊരു യുവതാരം ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നുവോ അയാള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
രണ്ടോ മൂന്നോ വലിയ താരങ്ങളെയോ സൂപ്പര്‍താരങ്ങളെയോ മെഗാതാരങ്ങളെയോ മാത്രം ആശ്രയിക്കുന്ന ടീം ഒരു വലിയ ടീമാവില്ല. അവര്‍ തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ അവര്‍ക്ക് മത്സരങ്ങള്‍ ജയിക്കാനാവൂ. എന്ന് നിങ്ങളുടെ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തുതുടങ്ങുന്നു. അപ്പോള്‍ മാത്രമേ ടീം മുന്നോട്ട് പോവുകയുള്ളൂ.
വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ല്. എന്നാല്‍, എന്നാല്‍, യുവതാരങ്ങളുടെ സംഭാവന ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് നാലാം ടി20യില്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഇവര്‍ ഇത്ര അനായാസമായി ബാറ്റ് ചെയ്താല്‍ രോഹിത്തിനും കോലിക്കും സമ്മര്‍ദങ്ങളില്ലാതെ ബാറ്റ് ചെയ്യാനാവും. അതുപോലെ നാലാംാ ടി20യില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായത് നാലോവറില്‍ പതിനാറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത ഹര്‍ദിക് പാണ്ഡ്യയാണ്-ഇന്‍സമാം പറഞ്ഞു.
Content Highlights: Former Pakistan Cricket captain Inzamam Ul Haq India England Series Suryakumar Yadav
Content Highlights: