ലോകകപ്പ് വേദിയായ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തീപ്പിടിത്തം

കൊല്‍ക്കത്ത: 2023 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തീപ്പിടിത്തം. ഡ്രസിങ് റൂമുകളിലൊന്നിലാണ് തീപടര്‍ന്നത്.
ലോകകപ്പിന് മുന്നോടിയായി സ്‌റ്റേഡിയത്തില്‍ നിലവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അതുകൊണ്ടുതന്നെ തീപ്പിടിത്തം പെട്ടെന്നുതന്നെ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഡ്രസ്സിങ് റൂമിലെ സീലിങ്ങിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ താരങ്ങളുടെ കിറ്റുകളും മറ്റ് ഉപകരണങ്ങളും അഗ്നിക്കിരയായി. തീപ്പിടിത്തത്തെത്തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണത്തിനായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങള്‍ നടക്കുന്ന വേദിയാണ് ഈഡന്‍ ഗാര്‍ഡന്‍സ്. സെമി ഫൈനലും ഇവിടെയാണ് നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം നവംബര്‍ അഞ്ചിന് ഈ സ്റ്റേഡിയത്തില്‍ നടക്കും.
Content Highlights: Fire breaks out in Eden Gardens dressing room ahead of ICC World Cup 2023