മിഡ് വിക്കറ്റിലെ ചതിക്കുഴി; ‘കൈ വിട്ടു പോയ’ രണ്ടു ലോകകപ്പുകള്‍

രണ്ടു കാലങ്ങള്‍. രണ്ടു ലോകകപ്പ് മല്‍സരങ്ങള്‍. രണ്ടു നിര്‍ണായക നിമിഷങ്ങള്‍. കളിക്കളത്തില്‍ നീട്ടിക്കിട്ടിയ അവസരം മുതലെടുത്ത് രണ്ടു താരങ്ങള്‍ സ്വന്തം ടീമുകളെ വിജയതീരത്തേക്ക് നയിച്ചപ്പോള്‍ കൈകളില്‍ തട്ടിത്തെറിച്ചു നഷ്ടമായത് ലോകകപ്പ് വിജയമാണെന്ന തിരിച്ചറിവില്‍ സ്വയം ശപിക്കേണ്ടി വന്ന മറ്റു രണ്ടു കളിക്കാര്‍. ചരിത്രത്തില്‍ ഇടം പിടിച്ച ഈ രണ്ടു മുഹൂര്‍ത്തങ്ങളിലും ബാറ്റേന്തിയവര്‍ ലോകകപ്പ് ചാംപ്യന്‍മാരായപ്പോള്‍ തലകുനിച്ച് ചരിത്രത്തിനു പുറത്തേക്ക് നടക്കാനായിരുന്നു മറ്റു രണ്ടു പേര്‍ക്ക് വിധി.
ഒക്ടോബര്‍ 30, 2025 - മുംബൈ