'എന്റെ കുട്ടിക്കാലമോര്‍ത്തുപോയി'; ഓസ്‌ട്രേലിയന്‍ ബാലന് ബാറ്റ് സമ്മാനിച്ച് ഇന്ത്യന്‍ താരം

ദേവദത്ത് പടിക്കല്‍ ഓസ്‌ട്രേലിയന്‍ ബാലനൊപ്പം | Photo:x.com/Johns., ദേവദത്ത് പടിക്കല്‍, Photo: AFP
ദേവദത്ത് പടിക്കല്‍ ഓസ്‌ട്രേലിയന്‍ ബാലനൊപ്പം | Photo:x.com/Johns., ദേവദത്ത് പടിക്കല്‍, Photo: AFP

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബാലന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മലയാളി താരം ദേവദത്ത് പടിക്കല്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലെത്തിയ താരം ഒരു സ്‌പോര്‍ട്‌സ് ഷോപ്പില്‍ വെച്ചാണ് ബാലനെ കാണുന്നത്. അമ്മയുമൊത്താണ് ബാറ്റും മറ്റു ക്രിക്കറ്റ് സാമഗ്രികളും വാങ്ങാനാണ് കുട്ടിയെത്തിയത്. പിന്നാലെ കുട്ടിക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പടിക്കല്‍ തീരുമാനിക്കുകയായിരുന്നു. 

ഇക്കാര്യം അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഈ കുട്ടിയെ ക്രിക്കറ്റ് സ്റ്റോറില്‍ വെച്ച് അമ്മയോടൊപ്പം കണ്ടു. പുതിയ ബാറ്റ് വാങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു. കുട്ടിയെ കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍മവന്നു. കുട്ടിക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു.-ബാലനുമൊത്തുള്ള ചിത്രം പങ്കുവെച്ച് പടിക്കല്‍ കുറിച്ചു.

ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് താരം കളത്തിലിറങ്ങിയത്. പെര്‍ത്തിലെ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സെടുത്തു. പരമ്പരയിലെ ഈ മത്സരത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 

Content Highlights: Devdutt Padikkal Buys Australian Kid Cricket bat After Border Gavaskar Trophy Loss