സുരക്ഷാ ഉദ്യോഗസ്ഥനെന്ത് 'ബാസ്ബോള്‍'; ആളറിയാതെ മക്കല്ലത്തെ സ്റ്റേഡിയത്തില്‍ തടഞ്ഞു

ലീഡ്സ്: ആഷസ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് പരിശീലകന് ബ്രെണ്ടന്‍ മക്കല്ലത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതായി റിപ്പോര്‍ട്ട്. ഹെഡിങ്ലിയില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. മക്കല്ലത്തെ തിരിച്ചറിയാതിരുന്ന ഹെഡിങ്ലിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ തടഞ്ഞത്. സംഭവസമയത്ത് താരത്തിന്റെ കൈയില്‍ പാസും ഉണ്ടായിരുന്നില്ല. ടൈംസ് യുകെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒടുവില്‍ ക്ഷമ നശിച്ച മക്കല്ലം സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയായിരുന്നു.
മക്കല്ലത്തിനൊപ്പമുണ്ടായിരുന്നയാള് ഇത് ഇംഗ്ലണ്ട് പരിശീലകനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന് ചെവിക്കൊണ്ടില്ല. ഒടുവില്‍ ഇയാള്‍ മേലുദ്യോഗസ്ഥനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ ക്ഷമ നശിച്ച മക്കല്ലം സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
Content Highlights: Brendon McCullum Denies Entry Headingley Guard Fails To Recognise him