ചാമ്പ്യന്‍സ് ട്രോഫി; സഞ്ജുവിനും കെ.എല്‍.രാഹുലിനും ഇടംകിട്ടിയേക്കില്ല, പന്തും ജുറെലും ടീമിലേക്ക്

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും കെ.എല്‍. രാഹുലിനും സ്ഥാനമുണ്ടാകില്ല. പകരം ഋഷഭ് പന്തും ധ്രുവ് ജുറെലും ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇടം നേടുമെന്നാണ് ബിസിസിഐയെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ്ഹസാരെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍നിന്ന് സഞ്ജു വിട്ടുനിന്നതോടെ കേരള ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി കെ.എല്‍. രാഹുലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പിലെ രാഹുലിന്റെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. അതുകൊണ്ട് തന്നെ രാഹുലിനും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം ഉണ്ടായേക്കില്ലെന്നാണ് ബിസിസിഐയെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ ഋഷഭ് പന്താണുള്ളത്. ഇതിന് പുറമെ, ജുറെല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണുള്ളത്. ആഭ്യന്തര ക്രിക്കറ്റടക്കം പരിഗണിച്ച് ധ്രുവ് ജുറെലിനായിരിക്കും രണ്ടാമത് പ്രാധാന്യം നല്‍കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: bcci says no to kl rahul and sanju samson for champions trophy