മത്സരം അഞ്ച്, റൺസ് 361; അണ്ടർ-19 ഏഷ്യാ കപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായി സെവാഗിന്റെ മകൻ

മസ്കറ്റ്: ക്രിക്കറ്റിൽ അച്ഛന്റെ അതേ പാത പിന്തുടർന്ന് വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ. അണ്ടർ-19 ഏഷ്യാ കപ്പിൽ ഉടനീളം മികച്ച ബാറ്റിങ് പുറത്തെടുത്ത ആര്യവീർ ടൂർണമെൻിന്റെ താരമായി. അഞ്ച് ഇന്നിങ്സിൽ നിന്ന് 361 റൺസ് അടിച്ചെടുത്താണ് സെവാഗിന്റെ മകൻ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയത്.
ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും യുവതാരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇതിൽ പാകിസ്താനെതിരായ ഫൈനലിൽ 61 പന്തിൽ നേടിയ 58 റൺസും ഉൾപ്പെടുന്നു. 90.25 ആണ് ബാറ്റിങ് ശരാശരി.
മാൻ ഓഫ് ദ സീരീസ് പുരസ്കാരം സ്വീകരിച്ചശേഷം അച്ഛൻ സെവാഗിനെ കുറിച്ച് അവതാരകൻ ആര്യവീറിനോട് ചോദിക്കുകയും ചെയ്തു. ഫൈനലിന് ശേഷം അച്ഛനെ വിളിച്ചില്ലെന്നും ഇനി വിളിച്ച് സംസാരിക്കണമെന്നും ആര്യവീർ മറുപടി നൽകി. ക്യാപ്റ്റൻ ലക്ഷ്യയും മോഹിതും മനാലും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തതെന്നും ഫൈനൽ വിജയച്ചതിൽ അത് നിർണായകമായിരുന്നെന്നും ആര്യവീർ കൂട്ടിച്ചേർത്തു.
Content Highlights: Aryavir Sehwag named Player of the Tournament in the U-19 Asia Cup., Scored 361 runs across 5 innings with an impressive average of 90.25., Hit one century and three half-centuries, including a crucial 58 runs against Pakistan in the final.