ജപ്പാനെതിരായ സൗഹൃദ മത്സരം; അഭിഷേക് ശർമയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

സാനോ: ജപ്പാനെതിരായ സൗഹൃദ ക്രിക്കറ്റിൽ ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചത്. മഴ മൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്ക് 32 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒടുവിൽ രണ്ട് റൺസിന് വിജയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ ഒരു നാണക്കേടിന്റെ റെക്കോർഡും സ്വന്തമാക്കി. ജപ്പാൻ ഓൾറൗണ്ടർ ചാർളി ഹാര ഹിൻസെയുടെ പന്തിൽ അഭിഷേക് പൂജ്യത്തിന് പുറത്തായി. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി അഭിഷേക്.
ഒരു കലണ്ടർ വർഷത്തിൽ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ താരവും അഭിഷേക് തന്നെയാണ്. ഇതിന് മുമ്പ് ഒമ്പത് തവണ പൂജ്യത്തിന് പുറത്തായ റാഷിദ് ഖാൻ, ഷദാബ് ഖാൻ എന്നിവരുടെ പേരിലായിരുന്നു ഈ നാണക്കേടിന്റെ റെക്കോർഡ്.
Content Highlights: Abhishek Sharma set a record for the most T20 ducks in a calendar year with 10 dismissals in 2026., He was dismissed for a golden duck against Japan in Sano by Charlie Hara-Hinze., This came just days after he scored a record-breaking 30-ball century against Afghanistan., Sanath Jayasuriya praised Abhishek's talent and potential for the future of Indian cricket.