കൊട്ടിയൂര്‍: പ്രകൃതിയും മനുഷ്യനും ഒന്നായിതീരുന്ന ഇടം | കൊട്ടിയൂര്‍ വൈശാഖോത്സവം
കണ്ണൂര്‍ ജില്ലയില്‍ ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാനന ക്ഷേത്രമാണ് കൊട്ടിയൂര്‍. കണ്ണൂര്‍ ജില്ലയില്‍ ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ആചാരങ്ങളിലെ വൈവിധ്യം കൊണ്ടാണ് വിശിഷ്ടമാകുന്നത്. ബാവലിപ്പുഴ രണ്ടായി മുറിച്ചാണ് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും സ്ഥിതി ചെയ്യുന്നത്. ശബരിമല കഴിഞ്ഞാല്‍ ഉത്സവകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂര്‍.ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് ഉത്സവം. മണ്ണും മഴയും മനുഷ്യനും ഒന്നായിതീരുന്ന ഇടം. പ്രകൃതി ദൈവത്തോട് കലരുന്ന, മഴചാറ്റലിന്റെ താളത്തിനൊത്ത് ഉത്സവം കൊണ്ടാടുന്ന കൊട്ടിയൂര്‍.
Content Highlights: kottiyoor vysakha mahotsavam