കൊട്ടിയൂർ വൈശാഖോത്സവം: 'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെവൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട് പൊടിക്കളത്തിൽ'ദൈവത്തെ കാണൽ' ചടങ്ങ് നടന്നു. കുറിച്യ സ്ഥാനികനായഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനികന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ദാരപ്പൻ, ബാബു, രമേശൻ, രവി എന്നിവർ സഹകാർമികരായി.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ.പ്രശാന്ത് , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.ഗോകുൽ , ചോടത്ത് ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന പ്രക്കൂഴം ശനിയാഴ്ചഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.