സമ്പൂർണ്ണ ദിവസഫലം | തിങ്കൾ (21-09-2026)

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ദമ്പതികളെ കാത്തിരിക്കുന്നത് പ്രണായാതുരമായ ദിവസം. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. കലാപരമായ കഴിവുള്ളവർക്ക് ഇന്ന് അവരുടെ ഇഷ്ട മേഖലയിൽ ഒരു കരിയർ ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. ഈ അവസരം പരമാവധിപ്രയോജനപ്പെടുത്തണം.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പുതുസ്ഥലങ്ങൾ സന്ദര്ശികക്കുക, അപരിചിതരെ പരിചയപ്പെടുക എന്നീ ആഗ്രഹങ്ങൾ ഉടനടി സഫലമാകില്ല. അതിനായി കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടി വരും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. യാത്രകളിലൂടെ അറിവ് നേടാൻ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ ആളുകളെയും സ്ഥലങ്ങളെയും കുറിച്ച്പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ടെത്തുക, ഒരുമിച്ച് ആഘോഷിക്കുക. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. കുടുംബസമേതം യാത്രക്കായി ഒരുങ്ങുന്നവർ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മരുന്നുകൾ കൈവശം വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കുന്നവർക്ക്ഇന്ന് അനുകൂലമായ ഫലം ലഭിക്കും. വിദ്യാർത്ഥികൾ‌ ഇന്ന്‌ അവരുടെ അടുത്ത ലെവൽ‌ പഠനത്തിനായി തയ്യാറെടുപ്പ് ആരംഭിച്ചേക്കാം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

കുട്ടികൾ തമ്മിലുള്ള പിണക്കം കുടുംബത്തിന് മുഴുവൻ തലവേദനയാകും. പിണക്കം പരിഹരിക്കാനാകാതെ മുതിർന്നവർ കുഴയും. സമർപ്പണവും കഠിനാധ്വാനവും വിദ്യാർത്ഥികളെ സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായിക്കും. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. നിങ്ങൾ ആരോഗ്യകരവും സന്തോഷപ്രദവുമായ ദിവസം ആസ്വദിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. തിരക്കുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുൻപ് കലാകാരന്മാർ സ്വയം നവീകരിക്കുകയും വിശ്രമം തേടുകയും വേണം.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

തങ്ങൾക്കനുകൂലമായി കാര്യങ്ങൾ സംഭവിക്കുമെന്ന് വിവാഹതരായ ആളുകൾ പ്രതീക്ഷിക്കും. മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ഡോക്ടർമാർ ഇന്ന് സുരക്ഷിതമായ പോസ്റ്റുകളിൽ നിയമിതരാകും. അധ്യാപകർ ഇന്ന് തുറന്ന മനസ്സ് സൂക്ഷിക്കണം. വിദ്യാർത്ഥികളിൽനിന്നുള്ള അസാധാരണമായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിന് അവർ തന്ത്രപരമായി പെരുമാറേണ്ടതുണ്ട്.തീർച്ചയായും അവർക്ക് വിദ്യാർത്ഥികളുടെ ബഹുമാനം പിടിച്ചുപറ്റാൻ സാധിക്കും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവളേയോ പ്രിയപ്പെട്ടവനേയോ ആശ്വസിപ്പിക്കാനും തണലാകാനും പ്രണയിതാക്കൾക്ക് കഴിയും. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ന് വിപണി അനുകൂലമായി പെരുമാറും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്. അവാർഡുകളോ പ്രതിഫലങ്ങളോ കലാകാരന്മാർക്ക് ഇന്ന് പ്രതീക്ഷിക്കാം.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയമുള്ളവരും പ്രണയഭംഗം സംഭവിച്ചവരും ഭൂതകാലത്തിൽ നിന്നും മോചിതരായി യാഥാർത്ഥ്യബോധമുള്ളവരാകണം. അപായ സാധ്യതയുള്ളതിനാൽ കുട്ടികൾ കരുതലോടെ വേണം ട്രക്കിംഗിലും ബോട്ടിംഗിലും ഏർപ്പെടാൻ. മുതിർന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. കാറ്റുകൊള്ളാനിറങ്ങുന്നത്‌ മാനസികോല്ലാസത്തിനും ആരോഗ്യസംരക്ഷണത്തിനും ഉപകരിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.

Content Highlights: Accurate daily predictions for all 12 zodiac signs from Aries to Pisces., Insights on career progress, financial markets, and investments., Guidance on relationships, family matters, and student success.