ഓം നവദുര്‍ഗാംബികായൈ നമഃ

.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന രഥോത്സവത്തിനുശേഷം തന്ത്രി നിത്യാനന്ദ അഡിഗ എറിയുന്ന നാണയങ്ങൾക്കായി കൈനീട്ടുന്ന ഭക്തർ (ഫയല്‍ ചിത്രം)
.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടന്ന രഥോത്സവത്തിനുശേഷം തന്ത്രി നിത്യാനന്ദ അഡിഗ എറിയുന്ന നാണയങ്ങൾക്കായി കൈനീട്ടുന്ന ഭക്തർ (ഫയല്‍ ചിത്രം)

ഒരു നീലവെളിച്ചം നിങ്ങളെ വന്നു തൊടും... ആ നിമിഷം നിങ്ങള്‍ കൊല്ലൂരേക്കുള്ള യാത്ര തുടങ്ങിയിരിക്കും, നിങ്ങള്‍ പോലുമറിയാതെ... ആ നീലവെളിച്ചം മൂകാംബികാദേവിയുടെ വിളിയാണ്... ദേവി വിളിച്ചാല്‍ നിങ്ങള്‍ക്ക് ആ വിളി കേള്‍ക്കാതിരിക്കാനാകില്ല.

എല്ലാ വിഘ്‌നങ്ങളും തീര്‍ത്ത് ദേവി കൊല്ലൂരിലേക്കുള്ള വഴിതെളിക്കും. അനുസരണയുള്ള അമ്മയുടെ മക്കളായി നമ്മള്‍ നിന്നുകൊടുത്താല്‍ മാത്രംമതി.

ഒരു നവമിക്കാലം കൂടി വന്നുചേരുമ്പോള്‍ ആ നീലവെളിച്ചം ഇങ്ങ് മലയാളക്കരയിലെ ഒരുപാടുപേരെ തൊട്ടുകഴിഞ്ഞു... അവരുടെ ഫോണ്‍വിളികള്‍ കൊല്ലൂരിലെ അന്‍പതോളം വരുന്ന ഹോട്ടലുകളിലേക്ക് എത്തിക്കഴിഞ്ഞു. ഹോട്ടലുകള്‍ക്ക് മുന്നില്‍ 'നോ റൂം' ബോര്‍ഡുകള്‍ തൂങ്ങിക്കഴിഞ്ഞു.

മലയാളികളാണ് കൊല്ലൂരമ്മയുടെ ഭക്തരില്‍ 90 ശതമാനവും. അതെങ്ങനെ? അങ്ങ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കുടജാദ്രി* മലയടിവാരത്തിലെ ഒരു കല്‍ക്ഷേത്രത്തിലേക്ക് എന്തുകൊണ്ട് മലയാളികള്‍ ഒഴുകുന്നു...? തന്ത്രി നിത്യാനന്ദ അഡിഗയുടെ മറുപടിയെത്തി. സര്‍വജ്ഞപീഠത്തില്‍ തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശങ്കരാചാര്യര്‍ കൊടുങ്ങല്ലൂരിലേക്ക് ദേവിയെ കൊണ്ടുപോകാനാണ് ആഗ്രഹിച്ചത്. പക്ഷേ യാത്രാമധ്യേ തിരിഞ്ഞുനോക്കരുതെന്ന ദേവിയുടെ വാക്ക് തെറ്റിച്ച ശങ്കരാചാര്യരോട് ദേവി പറഞ്ഞു ഞാന്‍ ഇനി കൂടെ വരില്ല...

കേരളത്തിലേക്ക് ദേവിയെ കൊണ്ടുപോകാനായിരുന്നു ശങ്കരാചാര്യര്‍ ആഗ്രഹിച്ചത്. അത് നടന്നില്ല. അതുകൊണ്ട് മലയാളികള്‍ ഇങ്ങോട്ടുവന്ന് മൂകാംബികാദേവിയെ കാണുന്നു നമസ്‌കരിക്കുന്നു... ലക്ഷക്കണക്കിന് മലയാളിഭക്തര്‍ കൊല്ലൂരമ്മയെ തൊഴാന്‍ എത്തുന്നു...

പ്രകൃതിപോലും ക്ഷേത്രമാകുകയാണ് കൊല്ലൂരില്‍. കുടജാദ്രിയുടെ അടിവാരത്തില്‍ സൗപര്‍ണിക വലംവെക്കുന്ന മൂകാംബിക ക്ഷേത്രം. ആ ക്ഷേത്രദര്‍ശനംതന്നെ ഒരനുഭൂതിയാണ്.

മതത്തിന്റെ വേലിക്കെട്ട് ഇല്ലാത്തൊരിടം. ത്രിമൂര്‍ത്തിഭാവമായ സരസ്വതി, ലക്ഷ്മി, ദുര്‍ഗയെ ആര്‍ക്കും ആരാധിക്കാം പ്രാര്‍ഥിക്കാം.

നവമിനാളുകളാണ് കൊല്ലൂരില്‍ പ്രധാനം. ആ ഒന്‍പത് നാളുകളിലും ആദിപരാശക്തി ഒന്‍പത് രൂപങ്ങളിലാണ് ക്ഷേത്ര ശ്രീകോവിലിലുണ്ടാകുക.

ആദ്യനാള്‍ ദേവി യോഗനിദ്ര ഭാവത്തിലായിരിക്കും. രണ്ടാംനാള്‍ ദേവമാതയായും മൂന്നാംനാള്‍ മഹിഷാസുര മര്‍ദിനിയായും ഭാവം മാറുന്ന ദേവി തുടര്‍ദിവസങ്ങളില്‍ ശൈലജ, ധൂമ്രഃ, ചന്ദമുണ്ടഃ, രക്തബീജഃ, നിശുംഭഃ, ശുംഭഃ എന്നീ ഭാവങ്ങളിലായിരിക്കും.

• കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്നരഥോത്സവം 

Content Highlights: mookambika special stories