സമ്പൂർണ്ണ ദിവസ ഫലം | വ്യാഴം (27/08/2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
കുടുംബ പ്രശ്നങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ വളരെശ്രദ്ധാലുവായിരിക്കണം. ഊഹക്കച്ചവടങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക്അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ഡോക്ടർമാർ ഇന്ന് സുരക്ഷിതമായ പോസ്റ്റുകളിൽ നിയമിതരാകും. വ്യക്തിഗത സ്വത്ത് ഇടപാടുകൾ സുഗമമായി നടക്കുന്നതിനാൽ റിയൽഎസ്റ്റേറ്റ് ബിസിനസുകാർക്ക് ഇന്ന് വിശ്രമിക്കാം. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർക്ക് ഇന്ന് ആരെയെങ്കിലും കണ്ടുമുട്ടാം, അവർ അവരുടെജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തും. നിരവധി കാര്യങ്ങൾ ചുറ്റുംനടക്കുന്നുണ്ടാകാം. പഠനത്തിൽ നിന്നും ശ്രദ്ധ വ്യതിചലിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ഉറപ്പാക്കണം. സംരംഭകത്വമുള്ള രാഷ്ട്രീയക്കാർ ഇന്ന് പ്രാധാന്യത്തിലേക്ക്ഉയർന്നേക്കാം. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും അവരുടെ പാർട്ടിയിൽ ഉയർന്നസ്ഥാനം നേടാനും അവർക്ക് കഴിയും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
തൊഴിലിനായുള്ള അഭിമുഖ, എഴുത്തു പരീക്ഷകളിൽ തൊഴിൽ രഹിതർക്ക് വേണ്ടത്ര ശോഭിക്കാനാകില്ല. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും. തീരുമാനങ്ങളെടുക്കാൻ കഴിയാത്തതിലുള്ള നിരാശ കലാകാരന്മാരുടെ സർഗാത്മകതയെ ബാധിക്കും. നിങ്ങൾ ഇന്ന് ഊജ്ജത്തിന്റെ പവർഹൗസാകും. സ്വന്തം ആരോഗ്യത്തിൽ ആത്മവിശ്വാസം തോന്നും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
ഇന്ന് നിങ്ങൾ പ്രണയാതുരനോ പ്രണയത്താൽ തരളിതയോ ആയി മാറും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു ലോംഗ് ഡ്രൈവ് ഇന്ന് സന്തോഷവും ഊർജജവും പ്രദാനം ചെയ്യും. വീടോ ഫ് ലാറ്റോ നോക്കുന്നവർക്ക് നല്ല ദിനം. നല്ലൊരു ഡീൽ അവരെ കാത്തിരിക്കുന്നു. പക്ഷെ അവർ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കേണ്ടിവരും. സഹജാവബോധത്തിലൂടെ നിങ്ങൾ സാമ്പത്തികമായി മുന്നേറും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. അവസരങ്ങൾ ഉടൻതന്നെ ലഭിക്കുമെന്നതിനാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മുത്തച്ഛനോടും മുത്തശ്ശിയോടും സംസാരിക്കുമ്പോൾ അവരെ വേദനപ്പിക്കാതിരിക്കാൻ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. മന:പൂർവ്വമല്ലാത്ത വാക്കുകൾ പോലും അവരെ മുറിവേൽപിച്ചേക്കാം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ചുറ്റും എന്തുസംഭവിച്ചാലും മെഡിക്കൽ പ്രൊഫഷണലുകൾ വിശ്രമദിനം ആസ്വദിക്കും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മുതിർന്നവർക്ക് ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. എഞ്ചിനീയർമാർക്കും സാങ്കേതികമായി യോഗ്യതയുള്ളവർക്കും ഉയർന്നസ്ഥാനത്ത് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. എഞ്ചിനീയർമാരും സാങ്കേതിക പരിജ്ഞാനമുള്ളവരും ജോലി സമയത്ത് പൂർത്തിയായതിൽ സന്തോഷം പ്രകടിപ്പിക്കും. അവരത് ആഘോഷിക്കും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
മുതിർന്നവരെ ബാധിക്കുന്ന അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ അധിക ചെലവ് വരുത്തും. ഡോക്ടറെ സന്ദർശിക്കുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും പരിശോധനകൾക്കുമായി പണം ചെലവഴിക്കേണ്ടതായി വരും. കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ബിസിനസുകാർക്ക് നല്ല ദിവസം. എന്നാൽ തിരിച്ചടികൾക്കുള്ള സാധ്യതയുമുണ്ട്. പുനരവലോകനത്തിനായി വിദ്യാർത്ഥികൾ കൂടുതൽ സമയം ചെലവഴിക്കണം.പ്രത്യേകിച്ചും പഠന സമയത്ത് ഏകാഗ്രത നഷ്ടപ്പെടുന്നവർ. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും. കാലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ജാഗ്രത പുലർത്തണം. ഇടപാടുകാരുടേയും കരാറിന്റെയും വിശ്വസനീയത ഉറപ്പുവരുത്തുന്നത് നന്നായിരിക്കും..അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടേയ്ക്കാം. ഓഹരി വിപണി രംഗത്ത് പ്രവർത്തിക്കുന്നവർ സ്വയം തീരുമാനമെടുക്കാൻ തയ്യാറാകാണം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവിയോർക്കുന്നവർ വഞ്ചിതരാകാം. വിവാദങ്ങളിൽ നിന്നും കായികതാരങ്ങൾ വിടുതൽ നേടും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
വൈകാരികമായി പ്രശ്നങ്ങളെ സമീപിക്കാതിരിക്കാൻ ദമ്പതികൾ ശ്രദ്ധിക്കണം. പകരം പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കാണുക. അവിവാഹിതർക്ക് മാനസിക പിരിമുറക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താൽപര്യം കാണിക്കില്ല. ജോലി ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ സുഹൃത്തുക്കളിൽ നിന്ന് വേർപെടും. ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs., Insights on career growth, financial awareness, and relationship management., Tailored astrological guidance for students, professionals, and business owners.