സമ്പൂർണ്ണ ദിവസഫലം | വെള്ളി (20-11-2026)

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

വീട്ടിലെ ഏറ്റുമുട്ടലുകളൊഴിവാക്കാൻ ദമ്പതികൾ ഏറിയസമയവും ജോലിസ്ഥലത്തായിരിക്കാൻ ശ്രമിക്കും. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. പുതിയ വഴികളും സങ്കേതങ്ങളും പരീക്ഷിക്കുന്ന കലാകാരന്മാർ ഉദ്യമങ്ങൾ വിജയിക്കാത്തതിൽ ആശങ്കാകുലരാകും.തങ്ങളെവിടേയും എത്തുന്നില്ല എന്ന ആധി അവരെ അലട്ടും. ഇന്ന്‌ നിങ്ങൾ‌ വളരെ ആരോഗ്യകരമായ ഒരു ദിവസം ആസ്വദിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

അവിവാഹിതരായ ആളുകൾ അവരുടെ സുഹൃത്തുക്കളോടൊപ്പം പാർട്ടികളിലേക്കോചടങ്ങുകളിലേക്കോ പോകാൻ നിർദ്ദേശിക്കുന്നു. അനുയോജ്യരായവരെ കണ്ടുമുട്ടാനുള്ളഅവരുടെ അവസരമാണിത്. കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. ഡോക്ടർമാരും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളും ഇന്ന് ജോലിയിൽ വിജയം ആസ്വദിക്കും. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായവർക്ക് ഇന്ന് അവരുടെ ജീവിതം മാറ്റിയേക്കാവുന്ന ഒരാളെകണ്ടുമുട്ടാം. അവർ വളരെയധികം സന്തോഷം നൽകും. പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളുടെ ഒത്തുതീർപ്പിനായി ഇന്ന് യാത്ര അനിവാര്യമാകും. ഉദ്യോഗാർത്ഥിയ്ക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. എഞ്ചിനീയർമാർക്ക് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ജോലിഭാരം തോന്നും. വിദഗ്‌ദ്ധോപദേശം തേടാൻ തയ്യാറാകാത്ത അക്കൗണ്ടന്റുമാർക്ക് പിന്നീട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. സാമ്പത്തികമായി ഇന്ന് നല്ലദിനം.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലെ പുതിയ സംരംഭകരുടെ തുടക്കം മന്ദഗതിയിലാകും പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ താല്പര്യം കാണിക്കാത്ത വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമല്ല. പക്ഷെ അവർ പ്രതീക്ഷ കൈവിടേണ്ടതില്ല. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. പ്രദർശനങ്ങളും സംഗീതകച്ചേരികളും പ്രതീക്ഷിച്ച വിജയം കൈവരിക്കില്ല. പ്രേക്ഷക പ്രതികരണം കുറയുന്നതോ സൃഷ്ടികളും പ്രകടനങ്ങളും മോശമായതോ ആകാം കാരണം.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. പ്രധാനപ്പെട്ട ജോലിയുണ്ടെങ്കിൽ അത് പൂർത്തിയായതിനുശേഷം മാത്രമേ ഏതെങ്കിലും യാത്രകൾക്ക് ഒരുങ്ങാവൂ. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ വളരെശ്രദ്ധാലുവായിരിക്കണം. ഊഹക്കച്ചവടങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

അസുഖങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ്നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. വ്യക്തിഗത സ്വത്ത് ഇടപാടുകൾ സുഗമമായി നടക്കുന്നതിനാൽ റിയൽഎസ്റ്റേറ്റ് ബിസിനസുകാർക്ക് ഇന്ന് വിശ്രമിക്കാം. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. സാങ്കേതിക വിദഗ്ദ്ധർ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുകയും അതുകാരണം പ്രതികൂല ഫലം സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. അക്കൗണ്ടന്റുമാർക്ക് ഇന്ന് ജോലിഭാരം തോന്നും. ജോലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന അധ്യാപകർ ഇന്ന് അതിനായി സജീവമായി പ്രവർത്തിക്കാൻ തുടങ്ങും. നികുതി,ബാങ്ക് സംബന്ധമായ പണമിടപാടുകൾ നടത്താൻ അനുകൂല ദിവസം.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

പ്രണയമുള്ളവരും പ്രണയഭംഗം സംഭവിച്ചവരും ഭൂതകാലത്തിൽ നിന്നും മോചിതരായി യാഥാർത്ഥ്യബോധമുള്ളവരാകണം. അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. മാതാപിതാക്കളേയും വീട്ടിലെ മറ്റ് മുതിർന്നവരെയും പതിവ് പരിശോധനകൾക്കായി ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നത് നന്നായിരിക്കും. നക്ഷത്രഫലപ്രകാരം പ്രായമേറിയവർക്ക് നല്ലസമയമല്ല. എതിർലിംഗത്തിലുള്ളവരുമായി ചങ്ങാത്തം കൂടാൻ വിദ്യാർത്ഥികൾ ഇപ്പോൾ സമയം പാഴാക്കരുത്. അവരുടെ പഠനങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചേക്കാം. വിനോദവ്യവസായത്തിലുള്ളവർക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടാം. പ്രലോഭനങ്ങളിൽ വശംവദരാകാതെ നോക്കണം. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പ്രണയിതാക്കൾക്ക് ഇന്ന് ഒരുമിച്ചിരിക്കാൻ സാധിക്കില്ല. വിവാഹനിശ്ചയം കഴിഞ്ഞവർക്ക് അപ്രതീക്ഷിതമായ പ്രശ്നങ്ങൾ വീട്ടിലോ ഓഫീസിലോ ഉണ്ടായേക്കാം. തിരക്കേറിയ ഷെഡ്യൂൾ കാരണം അവർക്ക് പ്രതിശ്രുത വധുവുമായി കൂടിക്കാഴ്ച സാധ്യമാകില്ല. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. അശ്രദ്ധയും ആലസ്യവും വിദ്യാർത്ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും. അധ്യാപകരെ കാത്തിരിക്കുന്നത് വിസ്മയകരമായ

Content Highlights: Comprehensive daily horoscope predictions for all 12 zodiac signs from Aries to Pisces., Detailed insights covering career progress, financial trends, family life, and health., Actionable guidance for professionals, students, and businesses for the year 2026.