സമ്പൂർണ്ണ ദിവസഫലം | ബുധൻ (11-11-2026)

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. മെഡിക്കൽ പ്രൊഫഷണലുകൾ ക്ഷീണിതരാകുമെങ്കിലും തിരക്ക് കൂടുതലായതിനാൽ അവർക്ക് വിശ്രമിക്കാൻ കഴിയില്ല. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. മരുന്നിനേക്കാൾ ശുദ്ധവായു പ്രായമായവർക്ക് ഗുണം ചെയ്യും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ശോഭിക്കാനാകും. കൂട്ടായ പഠനം വിദ്യാർത്ഥികളെ സഹായിക്കും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. കായികതാരങ്ങൾക്ക് ഇന്ന് നല്ല ദിവസം.. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും അവർ വിജയം കൈവരിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ദമ്പതികൾക്ക് നല്ല ദിവസം. വീട്ടിൽ ആനന്ദമുണ്ടാകും. നല്ല ആളുകളുമായുള്ള സൗഹൃദം ജീവിതം മനോഹരമാക്കും. അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. മെഡിക്കൽ പ്രൊഫണലുകൾ ഇന്ന് സഹപ്രവർത്തകരുമായി സംവാദത്തിലേർപ്പെട്ടേക്കാം. സാങ്കേതിക മേഖലയിലുള്ളവർക്ക് ജോലിസ്ഥലത്തും വീട്ടിലും ഉത്തരവാദിത്തങ്ങളുടെ ഭാരം അനുഭവപ്പെടാം. അക്കൌണ്ടിംഗ് തൊഴിലിലുള്ളവർക്ക് ഇന്ന് ചില കടുത്തതീരുമാനങ്ങളെടുക്കേണ്ടി വന്നേക്കാം. അവരുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതിനാൽ അവർ അങ്ങനെ ചെയ്യാൻ മടിക്കേണ്ടതില്ല. വസ്തു വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ചും ഏജന്റുമാർ വലിയ തുക ലാഭം നേടുന്ന വ്യാപാര പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിവാദ ഭൂമിയുടെ ഇടപാടിനെ ചൊല്ലിയുള്ള തർക്കം റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ ഇന്നത്തെ മുഴുവൻ സമയവും ഊർജ്ജവും കവരും. സുഹൃത്തുക്കളുമായോ സഹപാഠികളുമായോ സംസാരിക്കുമ്പോൾ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം.തെറ്റിദ്ധാരണ വരാനുള്ള സാധ്യതയുണ്ട്. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കാലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. തൊഴിൽ,കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർക്ക് സമയം കണ്ടെത്തേണ്ടതായി വരും. അതിനായി അവർ ശാന്തമായ അന്തരീക്ഷം തേടും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. ചെലവുകൾ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. വരുമാനത്തിനനുസൃതമായി തയ്യാറാക്കിയ ബജറ്റിൽ വിട്ടുവീഴ്ച അരുത്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

ബാധ്യതകളും ഉത്തരവാദിത്തവും നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും. പ്രിയപ്പെട്ടവരോട് നിങ്ങൾ അകൽച്ച കാണിച്ചേക്കാം. അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളഉപദേശത്തിനായി ഇന്ന് അധ്യാപകരെ സമീപിക്കും. അധ്യാപകർക്ക് അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. മോശം കൂട്ടുകെട്ട് ഒഴിവാക്കാൻ വിദ്യാർത്ഥികളോട് നിർദ്ദേശിക്കുന്നു.ഇത് അവരുടെ പഠനത്തെ നശിപ്പിച്ചേക്കാം. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. കലാപരമായി കഴിവുള്ള ആളുകൾക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരാം. ഇത് ആത്മവിശ്വാസത്തെ ബാധിക്കാൻ അനുവദിക്കരുത്. വിജയം കൈവരിക്കുന്നതുവരെ പ്രവൃത്തി തുടരുക.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. പ്രശസ്ത കമ്പനികളിലെ സീനിയർ ലെവൽ ഓഫീസർമാരുമായി നല്ല ബന്ധമുള്ള എഞ്ചിനീയർമാർക്ക് ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിന് വളരെയധികം പിന്തുണ ലഭിക്കും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ദമ്പതികളെ കാത്തിരിക്കുന്നത് പ്രണായാതുരമായ ദിവസം. പഠനയാത്ര സംഘം അപകടങ്ങളിൽ പെടാൻ സാധ്യതയുണ്ട്. കാടുകളും അരുവികളും താണ്ടിയാണ് യാത്രയെങ്കിൽ പ്രത്യേകം കരുതൽ എടുക്കുന്നത് നന്നായിരിക്കും ദീർഘകാല അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചാൽബിസിനസുകാർക്കും വ്യവസായികൾക്കും വളരെയധികം പ്രയോജനം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് മികച്ച ദിനം. ഉദ്യോഗസ്ഥർ, പൗരപ്രമുഖർ എന്നിവരുടെ സഹായത്താൽ വ്യാപാര ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കും. അധ്യാപകർക്കും അവരുടെ തൊഴിലിനും ഉണർച്ചയുണ്ടാകുന്ന ദിനം. നിങ്ങളുടെ സാമാന്യബുദ്ധിയും അവബോധവും സാമ്പത്തിക കാര്യങ്ങളിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന വിവാഹിതർ അതിനായി പ്രിയപ്പെട്ടവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക്തീവ്രമായ ആഗ്രഹമുണ്ട്. നിങ്ങളുടെ യാത്രയെ സുഗമമാക്കുന്ന തരത്തിൽ നിങ്ങളുടെ ജോലിആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് ഇന്ന് കഴിയും. ബിസിനസുകാർ അവരുടെ ബിസിനസ്സ് പദ്ധതികളിൽ വലിയ പുരോഗതി കൈവരിക്കും.ശ്രദ്ധാപൂർവ്വം നടപടിയെടുക്കുന്നത് കൂടുതൽ സങ്കീർണതകൾ നേരിടാൻ സഹായിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങാം. വരും ദിവസങ്ങളിൽ അതിനായി ബാങ്കുവായ്പകൾ തരപ്പെടും. സെമിനാറുകളിലോ വർക്ക് ഷോപ്പുകളിലോ പങ്കെടുക്കുന്ന അധ്യാപകർക്ക് അതിന്റെ ഗുണം പിന്നീട് ലഭിക്കും. നിങ്ങൾ ഇന്ന് പാരമ്പര്യ സ്വത്തിന്റെ അവകാശിയാകും. സ്വത്ത് നിങ്ങളുടെ പേരിലേയ്ക്ക് മാറ്റുന്നതിന്റെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

നഷ്ട പ്രണയത്തിന്റെ ദു:ഖഭാരത്താൽ ജീവിക്കുന്നവരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ പുതിയ പ്രണയബന്ധങ്ങൾക്ക് സാധിക്കും. പുതിയ ബന്ധത്തിൽ അവർ സന്തോഷാവാന്മാരും സന്തോഷവതികളുമായിരിക്കും. ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് മടുപ്പും നിരാശയും തോന്നിതുടങ്ങും. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങൾക്ക് ഗുണം ചെയ്യും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

വിവാഹിതരാകാൻ തീരുമാനിച്ച പ്രണയിതാക്കൾക്ക് പരസ്പരം കാണാൻ ഇന്ന് അനുകൂലമല്ല. അവിവാഹിതർക്ക് മാനസിക പിരിമുറക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താൽപര്യം കാണിക്കില്ല. കൂടപ്പിറപ്പുകളെ സ്‌നേഹിക്കാനും അവരെ പരിപാലിക്കാനും കുട്ടികൾ തയ്യാറാകും. അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം. യുക്തിസഹമായി കാര്യങ്ങളെ കാണാൻ അവർക്ക് സാധിച്ചെന്നുവരില്ല. ഗ്രൂപ്പുപഠനത്തെ ഗൗരവപൂർവ്വം സമീപിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. ഇന്നും വരും ദിവസങ്ങളിലും അധ്യാപകർ തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കും.

Content Highlights: Comprehensive daily horoscope predictions for all 12 zodiac signs in 2026, Insights into career growth, relationships, student life, and business ventures, Actionable guidance on financial management and personal well-being