വിരമിക്കൽ ഒന്നിൻ്റെയും അവസാനമല്ല; ജോലി നിർത്തിയാൽ തീരുന്നതാണോ ജീവിതം?

തങ്ങളുടെ ജോലിയുടെ അവസാനം വിരമിക്കുന്നതിനെപ്പറ്റി എല്ലാവരും തന്നെ ആകുലരാണ്. ജോലി വിട്ടതിനുശേഷമുണ്ടാകുന്ന പ്രകടമായ ശൂന്യത ഭയാജനകമാണ്, ആളുകളെ സംബന്ധിച്ച്. അവർക്ക് തോന്നുന്നത് അവരിപ്പോൾ ഒന്നിനും കൊള്ളാത്തവരായി മാറിയെന്നാണ്. നിർഭാഗ്യവശാൽ, വിരമിക്കൽ എന്ന ആശയം ചില നെഗറ്റീവ് സംബന്ധങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിശ്രമം അല്ലെങ്കിൽ ഒഴിവ് വേളകൾ ജീവിതത്തിന്റെ അവസാന നാളുകളിൽ മാത്രം ഉണ്ടാവേണ്ട ഒന്നല്ല; ഓരോ നിമിഷവും ആസ്വദിക്കപ്പെടേണ്ട ഒന്നാണ്. ഗൗനിക്കാറില്ല എന്നതുകൊണ്ട് മാത്രം നാമത് കാണാതെ പോകുന്നു. ചൈനയിലെ മഹർഷിയായിരുന്ന ലാവോത്സുവിന്റെ വാക്കുകൾ നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞത്, 'ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞാൽ, വിരമിക്കുക; അതാണ് സ്വർഗത്തിലേക്കുള്ള വഴി' എന്നാണ്. അദ്ദേഹം അർഥമാക്കുന്നത്, ഓരോ ദൗത്യവും പൂർത്തിയാക്കിയാൽ, അതിൽ നിന്നും മാനസികമായി വിരമിക്കുക എന്നാണ്. വിരമിക്കൽ എന്നതിന് വാർദ്ധക്യവുമായോ ബലഹീനതയുമായോ ബന്ധമില്ല. വിരമിക്കൽ സംഭവിക്കുന്നത് ജീവിതാന്ത്യത്തിലല്ല. അത് ഓരോ ദിവസവും സംഭവിക്കുന്നു, ഓരോ നിമിഷവും സംഭവിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങൾ ഒരു കപ്പ് ചായയുണ്ടാക്കുന്നുവെന്നു വെക്കുക. അത് കുടിച്ചു കഴിഞ്ഞതിനു ശേഷം അതിൽ നിന്നും വിരമിക്കുക. ഒരു പ്രവൃത്തി അവസാനിച്ചിരിക്കുന്നു. മറ്റൊരു പ്രവൃത്തി തുടങ്ങിയിട്ടുമില്ല. അത് തുടങ്ങുന്നതിനു മുൻപുള്ള ഇടവേള നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. അടുത്തതിനെപ്പറ്റി ധൃതി പിടിച്ച് ചിന്തിക്കേണ്ടതില്ല. വാസ്തവത്തിൽ മനസ്സ് ശൂന്യതയെ പ്രതി ഭയചകിതമാണ്. അതുകൊണ്ടുതന്നെ എപ്പോഴും അത് ധൃതി പിടിച്ചു കൊണ്ടിരിക്കുന്നു. ഈ ശൂന്യത പക്ഷേ ഏറെ ഫലപ്രദമാണ്. അടുത്ത പ്രവൃത്തിക്കുള്ള സർഗാത്മക ഊർജ്ജം സമ്മാനിക്കുന്നത് ഈ ശൂന്യതയാണ്. ഓഷോ ഇതിനെ മനോഹരമായി വിശദീകരിക്കുന്നുണ്ട്: 'ഒരു ദൗത്യം നിങ്ങളിൽ കൂടുതൽ സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ഉപകരിച്ചിട്ടുണ്ട്, നിങ്ങളിൽ ഒരു ശൂന്യതയെ സൃഷ്ടിക്കാൻ ഉപകരിച്ചിട്ടുണ്ട് എന്ന് കാണുകയാണെങ്കിൽ, പിന്നീട് പെട്ടെന്നുതന്നെ കൂടുതൽ ദൗത്യത്തെ കാംക്ഷിക്കരുത്. അത്തരമൊരു മനസ്സ് നരകതുല്യമാണ്.' ഈയർത്ഥത്തിൽ, വിരമിക്കലിനെയോ ഒഴിവെടുക്കുന്നതിനെയോ രണ്ടു ദൗത്യങ്ങൾക്കിടയിലുള്ള ആസ്വാദനമായി എടുക്കാവുന്നതാണ്. നാം ഭക്ഷണം കഴിക്കുന്നതും അത് ദഹിക്കുന്നതും ഇതുപോലെയാണ്. ദഹനത്തിന് സമയം ഒരുപാട് ആവശ്യമുണ്ട്. ജോലിക്കും വിശ്രമത്തിനുമിടയിൽ ഇതേ ഗണിതമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
അവബോധം എപ്പോഴും ചലിക്കുന്നത് മുകളിലേക്കാണ്. ഒരു സംഗതി ചെയ്തു കഴിഞ്ഞതിനുശേഷം ഒരല്പം പിന്നോട്ടു മാറി നിന്ന് അതിന്റെ കണക്കെടുത്തു നോക്കുക. നിങ്ങളുടെ സർഗാത്മകമായ പങ്കാളിത്തത്തിൽ സംതൃപ്തമാവുക. ആ പ്രവൃത്തിയിൽ നിന്നും നിങ്ങൾ എന്താണ് സ്വാംശീകരിച്ചതെന്ന് വ്യക്തമായ ശേഷം അത് നിങ്ങളുടെ ബോധത്തിലേക്ക് ചേർക്കപ്പെടട്ടെ. ഓരോ അനുഭവത്തിനുശേഷവും നിങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തപ്പെടും. അത് നിങ്ങളെ നിങ്ങളുടെ സൃഷ്ടിയിൽ നിന്നും നിർമ്മമമായി നിലകൊള്ളാൻ സഹായിക്കുകയും ചെയ്യും. മനോഹരമായ എന്തോ ഒന്ന് നിങ്ങൾ സൃഷ്ടിച്ചിരിക്കുന്നു; ഇനി അതിനുമേലുള്ള നിങ്ങളുടെ പിടിത്തം അവസാനിപ്പിക്കുക. അള്ളിപ്പിടിച്ചിരിക്കുന്ന ഒരു മനസ്സിന് ഒരിക്കലും വിരമിക്കാൻ സാധ്യമല്ല.
ഈ വിധം പ്രവർത്തിക്കാൻ സാധ്യമാവുകയാണെങ്കിൽ, നിങ്ങളിൽ കാര്യമായ ഒരു സന്തുലിതാവസ്ഥ-ജോലിയുടേയും വിശ്രമത്തിന്റേയും-സംജാതമാകും. നിങ്ങളുടെ യഥാർത്ഥ നിധിയെന്നത് അതായിരിക്കും. ജീവിതത്തിന്റെ അവസാന ഭാഗത്ത്, നിങ്ങൾ വിരമിക്കുമ്പോൾ, നിങ്ങളുടെ ജീവിതം ഈ രത്നങ്ങളെക്കൊണ്ട് സമ്പന്നമായിരിക്കും. നിങ്ങളിലപ്പോൾ ദുഃഖമോ, നിങ്ങൾ അവഗണിക്കപ്പെട്ടുവെന്ന തോന്നലോ ഉണ്ടാകില്ല. നിങ്ങളിലപ്പോൾ ശോഭിച്ചു നിൽക്കുക, വിരമിക്കലിന്റെ ആനന്ദമായിരിക്കും.
Content Highlights: Retirement is not an end-of-life event but a continuous practice of mentally detaching from completed tasks to find balance, creative energy, and joy in the gaps between our daily actions.