കണാദനും സുശ്രുതനും ബ്രഹ്‌മഗുപ്തനും

ബി.സി രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹര്‍ഷി കണാദന്‍ ആണ് അണു സിദ്ധാന്തം ആദ്യമായി മുന്നോട്ടു വെച്ചത്. ക്രി.മു. പത്താം ശതകത്തിനും ആറാം ശതകത്തിനുമിടയില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് കണാദന്‍. രൂപരഹിതമായ സൂക്ഷ്മകണങ്ങള്‍ ചെര്‍ന്നാണ് എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന് കണാദന്‍ വാദിച്ചു.
കണം (പരമാണു) ആണ് പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന് ആദ്യമായി വാദിച്ച ദാര്‍ശനികനാണ് ഇദ്ദേഹം. രാസമാറ്റം സംബന്ധിച്ച ആദ്യ ആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന് കരുതപ്പെടുന്നു. ഏത് രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന് അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. വൈശേഷികദര്‍ശനമെന്നതത്ത്വചിന്തയുടെ ഉപജ്ഞാതാവ് കണാദനാണ്. പ്രാചീന ഭാരതീയ ദര്‍ശനങ്ങളിലെ പ്രധാനമായ ഒന്നാണിത്.
കണാദന്‍ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്. ബുദ്ധനു ശേഷമാണ് കണാദന്റെ കാലഘട്ടമെന്ന് ആധുനിക പണ്ഡിതര്‍ വാദിക്കുന്നു. ബി.സി. 10-6 ശതകങ്ങള്‍ക്കിടയിലാണ് കണാദന്റെ കാലം എന്ന് ചിലര്‍ വാദിക്കുന്നു.. മിഥിലയാണ് കണാദന്റെ സ്ഥലമെന്നും ചില ഗ്രന്ഥങ്ങല്‍ സൂചിപ്പിക്കുന്നു. കണാദന്റെ വൈശേഷിക ദര്‍ശനത്തില്‍ രൂപരഹിതമായ സൂക്ഷ്മകണങ്ങള്‍ ചേര്‍ന്നാണ് പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും പറയുന്നു. ഓരോ വസ്തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത് പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന് കണാദന്റെ സിദ്ധാന്തം പറയുന്നു.
പൗരാണിക കാലത്തെ പ്രമുഖ വൈദ്യശാസ്ത്ര പണ്ഡിതനായ ശുശ്രുതന്‍ ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. വിശ്വാമിത്ര മഹര്‍ഷിയുടെ പുത്രനും സാക്ഷാല്‍ ധന്വന്തരിയുടെ ശിഷ്യനുമായ ശുശ്രുതന്‍ ബി.സി ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. തന്റെ ഗ്രന്ഥമായ ശുശ്രുതസംഹിതയില്‍ പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്.
ഛന്ദ ശാസ്ത്രത്തിന്റെ രചയിതാവായ പിംഗളന്‍ 'മേരു-പ്രസ്ഥാര' യെ കുറിച്ചു തന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിരുന്നു. ദ്വിസംഖ്യാ സമ്പ്രദായത്തെ കുറിച്ച് ആദ്യമായി പ്രതിപാദിച്ചതും പിംഗളന്‍ ആണ്. ബി.സി അവസാന നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പിംഗളന്‍ പാണിനിയുടെയോ പതഞ്ജലിയുടെയോ സഹോദരന്‍ എന്നാണ് കരുതപ്പെടുന്നത്. ഈ ഗ്രന്ഥത്തിലെ കാര്യങ്ങള്‍ വിശദമായി പഠിച്ചത് ഏ ഡി ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വരാഹമിഹിരനും, പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹലായുധനും ആണ്. ഹോരാശാസ്ത്രത്തിന്റെ കര്‍ത്താവാണ് വരാഹമിഹിരന്‍. വിഷ്ണുവിന്റെ അവതാരമായ വരാഹത്തെ ഹരിക്കാന്‍ അഥവാ കണക്കുകൂട്ടാന്‍ ശ്രമിച്ചതുകൊണ്ടാണ് വരാഹമിഹിന്‍ എന്ന പേരു വന്നത് എന്നാണ് കഥ.
രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ആയുര്‍വദം. ഇന്നും നമ്മളെല്ലാവരും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന, ഈ വൈദ്യശാസ്ത്ര ശാഖകള്‍ ഭാരതത്തിന്റെ മാത്രം സംഭാവനയാണ്. ആയുര്‍വേദത്തിന്റെ മൂര്‍ത്തി എന്നറിയപ്പെടുന്നത് ധന്വന്തിരി ആണ്. ബി.സി 1000 കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന അഗ്നിവേശ മഹര്‍ഷി ആയുര്‍വേദത്തിനെ പറ്റിയുള്ള തന്റെ എല്ലാ പഠനങ്ങളും ഉള്‍പ്പെടുത്തി അഗ്നിവേശ സംഹിത എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ബി.സി 300 കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ചരകമഹര്‍ഷി ഒരു ആയുര്‍വേദ വിദഗ്ദന്‍ ആയിരുന്നു. അഗ്നിവേശ സംഹിതയില്‍ അദ്ദേഹത്തിന്റേതായ ധാരാളം സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തി ചരകസംഹിത എന്ന ഗ്രന്ഥം രചിച്ചു. ശുശ്രുത മഹര്‍ഷിക്ക് തിമിര ശസ്ത്രക്രിയ ചെയ്യാനുള്ള അറിവ് ഉണ്ടായിരുന്നു എന്നും ഇതിനായി 'ജബമുഖി സാലക' എന്ന ഒരു ആയുധവും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി ശുശ്രുതസംഹിതയില്‍ കാണാന്‍ കഴിയും.
ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നുധന്വന്തരി. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കിആയുര്‍വേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂര്‍വേദത്തിന്റെ ദേവനായി വര്‍ണിക്കുന്നു.
ചതുര്‍ബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയുര്‍വേദചികിത്സ ആഭിക്കുന്നതിനു മുന്‍പ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവര്‍ക്കിടയില്‍ നിലവിലുണ്ട്. ഔപധേനവന്‍, ഔരദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുര രക്ഷിതന്‍, വൈതരണന്‍, ഭോജന്‍, നിമി, കങ്കായണന്‍, ഗാര്‍ഗ്യന്‍, ഗാലവന്‍ എന്നിവര്‍ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.
വിവിധതരം ശസ്ത്രക്രിയകളെപ്പറ്റിയുംധന്വന്തരിക്ക് അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍നിന്ന് മനസ്സിലാക്കാം.
ഭൂമി അണ്ഡാകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ ബ്രഹ്‌മഗുപ്തന്‍. ബ്രഹ്‌മാണ്ഡം എന്ന സംസൃത വാക്കു ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് മനസിലാകും പൗരാണികകാലത്തു തന്നെ ഭാരതീയര്‍ അങ്ങിനെ വിശ്വസിച്ചിരുന്നു എന്ന്. പൗരാണിക കാലത്തു സൗരവര്‍ഷം ഏറെക്കുറെ കൃത്യമായി കണ്ടെത്തിയ ജ്യോതിശാസ്ത്രജ്ഞന്‍ ആണ് ബ്രഹ്‌മഗുപ്തന്‍. ഒരു സൗരവര്‍ഷം എന്നത് 365 ദിവസം, 6 മണിക്കൂര്‍, 12 മിനിറ്റ്, 36 സെക്കന്‍ഡ് എന്നാണ് അദ്ദേഹം കണക്കാക്കിയത്. പൂജ്യത്തിനെ ഒരു സംഖ്യ എന്ന രീതിയില്‍ ആദ്യമായി ഉപയോഗിച്ചത് ബ്രഹ്‌മഗുപ്തന്‍ ആണ്.
സൗരയൂഥത്തിനെ കുറിച്ചു ഋഗ്വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. സൂര്യനെ പറ്റിയും മറ്റു ഗ്രഹങ്ങളെ പറ്റിയും ഇതില്‍ വിശദമാക്കിയിട്ടുണ്ട്.ബിസി 1800 കളില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന യാജ്ഞവല്ക്യന്‍ എന്ന മഹര്‍ഷി സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണം വീക്ഷിച്ച്, അതേപ്പറ്റി എഴുതിവെച്ചിരുന്നു. ഗ്രഹണം ഉണ്ടാകുന്ന സമയം കണക്കുകൂട്ടാനുള്ള വഴികള്‍ ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാര്‍വാകന്‍. ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. ചാര്‍വാക ദര്‍ശനം എന്നാണ് ഇതറിയപ്പെടുന്നത്. വേദങ്ങളിലെ ആത്മീയചിന്തയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു ചാര്‍വാകന്മാര്‍. രാമായണത്തില്‍ രാവണവധത്തിനുശേഷം അയോധ്യയിലേക്ക് തിരിച്ചെത്തിയ രാന്‍ ഭരതനോടു ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന്
ഉണ്ണി നീ മാനിച്ചില്ലയോ
ചൊല്ലെഴും ചാര്‍വ്വാക വിപ്രരെ
എന്നാണ്.
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും മഹായാനബുദ്ധമതത്തിലെമാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാര്‍ജ്ജുനന്‍. മഹായാനവും ഹീനയാനവും തമ്മിലുള്ള മത്സരത്തില്‍ മഹായായനത്തിന് ഭാരതത്തില്‍ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞത് നാഗര്‍ജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്.രസതന്ത്രജ്ഞനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
നാഗാര്‍ജ്ജുനന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. പ്രപഞ്ചത്തില്‍ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തില്‍ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങള്‍ മാത്രമാണെന്നും നാഗാര്‍ജ്ജുനന്‍ പറയുന്നു. ബ്രാഹ്‌മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമര്‍ശനമായിരുന്നു നാഗാര്‍ജ്ജുനന്റെ ചിന്ത.
ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ പൂര്‍വചിന്തകന്മാര്‍ മുഖവിലക്കെടുത്ത സാമാന്യധാരണകളില്‍ പലതിനെയും ചോദ്യം ചെയ്ത നാഗാര്‍ജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദര്‍ശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. തിബറ്റന്‍, പൂര്‍വേഷ്യന്‍ ബുദ്ധമതങ്ങള്‍ അദ്ദേഹത്തെ രണ്ടാമത്തെ ബുദ്ധനായി കരുതി മാനിക്കുന്നുവെന്നത് നാഗാജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു.
നാഗര്‍ജുനന്റെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ശൂന്യതയെന്ന ആശയമാണ്. അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ച കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രജ്ഞനാണ് നീലകണ്ഠ സോമയാജി. സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു കേരളീയ ഗണിതശാസ്ത്രപ്രതിഭയാണ് നീലകണ്ഠ സോമയാജി. തൃക്കണ്ടിയൂരില്‍, കേളല്ലൂര്‍ എന്ന നമ്പൂതിരി കുടുംബത്തില്‍ 1444 ഡിസംബറിലാണ് സോമയാജി ജനിച്ചത്. ജാതവേദസ്സ് എന്നായിരുന്നു അച്ഛന്റെ പേര്. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയുടെ ആലത്തൂരുള്ള വീട്ടില്‍ നിന്നാണ് സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരന്‍ നമ്പൂതിരി ആയിരുന്നു മുഖ്യഗുരു.
പൈ' ഒരു അഭിന്നകസംഖ്യയാണെന്ന ആധുനികഗണിതശാസ്ത്രത്തില്‍ സ്ഥാപിച്ചത് 1671-ല്‍ ലാംബെര്‍ട്ടാണ്. അതിന് രണ്ടു നൂറ്റാണ്ട് മുമ്പ് ഇതേ ആശയം സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തില്‍ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ് അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്നാണ് സോമയാജി വാദിച്ചത്. ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ് സോമയാജിയുടേതായി അറിയപ്പെടുന്നവയില്‍ മിക്കവയും. തന്ത്രസംഗ്രഹം, ഗ്രഹണനിര്‍ണയം, ഗോളസാരം, സിദ്ധാന്തദര്‍പ്പണം, സുന്ദരരാജ പ്രശ്‌നോത്തരം, ഗ്രഹപരീക്ഷാകര്‍മം എന്നിവയും ആര്യഭടീയ ഭാഷ്യവുമാണ് സോമയാജിയുടെ മുഖ്യകൃതികള്‍. ഇവയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത് ആര്യഭടീയഭാഷ്യമാണ്.
Content Highlights: Ayurveda, pingalan, Rigveda