കൊള്ളക്കാരില്‍നിന്ന് വനം സംരക്ഷകരിലേക്ക്; എക്‌സ് വയനകളും വിടിയലും | Environment Day Special

വിടിയൽ സംഘത്തിലെ അം​ഗമായ രാജ്കുമാർ.എ, തേക്കടി | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി
വിടിയൽ സംഘത്തിലെ അം​ഗമായ രാജ്കുമാർ.എ, തേക്കടി | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

യന കളക്ടേഴ്സ് എന്നും വിടിയലെന്നും കേട്ടാൽ പെരിയാർ കടുവ സങ്കേതം വിറച്ച ഒരു കാലമുണ്ടായിരുന്നു. അവരുടെ കോടാലി മൂർച്ചയിൽ വേരറ്റു വീഴാത്ത മരങ്ങളില്ലായിരുന്നു കാട്ടിൽ. മുട്ടു വിറയ്ക്കാത്ത ഫോറസ്റ്റുകാർ ഇല്ലായിരുന്നു. അത് പഴങ്കഥ. ഇന്ന് ഇതേ കാടിന്റെ കാവലാളുകളാണിവർ. ഇന്ന് ഈ എക്സ് വയന ബാർ  കളക്ടേഴ്സിന്റെയും എക്സ് വിടിയിലിന്റെയും കണ്ണുവെട്ടിച്ച് ആർക്കും കാട്ടിൽ കാലെടുത്തുവയ്ക്കാനാവില്ല. ഒരൊറ്റ മരവും തൊടാനാവില്ല. ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ക്രിയാത്മക ഇടപെടലും പുനരധിവാസ പദ്ധതിയുമാണ് ഈ കൊള്ളക്കാരെ വനത്തിന്റെ കാവൽക്കാരാക്കി മാറ്റിയത്.

അന്ന് തേക്കടിയിലെ ഡി.എഫ്.ഓ ആയിരുന്ന ഇപ്പോഴത്തെ വനംവകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസിന്റെ നേതൃത്വത്തില്‍ എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്നൊരു സംഘം രൂപീകരിച്ചു. എന്താണീ എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്? വയന എന്നാല്‍ സുഗന്ധമുള്ള ഇലകളോടുകൂടിയ ഒരു തരം മരമാണ്. വഴണ എന്നും കേരളത്തിലെ ചിലയിടങ്ങളില്‍ പറയും. ഈ മരത്തിന്റെ  തൊലി ചെത്തി കടത്തിക്കൊണ്ടുപോയി വിറ്റിരുന്ന സംഘത്തെ നന്നാക്കിയെടുത്ത, അല്ലെങ്കില്‍, പുനരധിവസിപ്പിച്ച സംഘം എന്ന അര്‍ത്ഥത്തിലാണ് ഇവരെ എക്സ് വയനകള്‍ എന്ന് വിളിക്കുന്നത്. ഇതെല്ലാം ചേര്‍ത്താണ് ഇവര്‍ക്ക് എക്സ് വയന ബാര്‍ കളക്ടേഴ്സ് എന്ന് വനംവകുപ്പ് പേരിട്ടത്.

Content Highlights: formation of poachers to protectors eco development committe in periyar tiger reserve, vidiyal edc

Continue reading