'വിശേഷ'ത്തിലെ രണ്ടാമത്തെ ഗാനം: 'മുന്നോട്ട് മുന്നോട്ട്' പുറത്തിറങ്ങി

സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന വേഷങ്ങളിലെത്തുന്ന 'വിശേഷ'ത്തിലെ രണ്ടാമത്തെ ഗാനം 'മുന്നോട്ട് മുന്നോട്ട്' പുറത്തിറങ്ങി. അലോഷി ആദംസ് ആലപിച്ച ഗാനത്തിൻ്റെ രചനയും സംഗീത സംവിധാനവും ആനന്ദ് മധുസൂധനൻ തന്നെയാണ് നിർവഹിച്ചത്.
സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമിക്കുന്ന ചിത്രത്തിലെ 'പ്രണയം പൊട്ടിവിടർന്നല്ലോ' എന്ന ആദ്യ ഗാനവും ടീസറും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് 2 ഫിലിംസിൻ്റെ ആദ്യ ചിത്രമാണ് 'വിശേഷം'. 'വിശേഷ'ത്തിൻ്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്.
ഗാനത്തിൻ്റെ അഡീഷണൽ പ്രോഗ്രാമിങ് നിർവഹിച്ചത് നെവിൽ ജോർജും അക്കോസ്റ്റിക്, ഇലക്ട്രിക് ഗിറ്റാർ വായിച്ചത് ലിബോയ് പ്രേസ്‌ലിയുമാണ്. സാക്സോഫോൺ ജോസി ആലപ്പുഴയും വീണ മനോജ് അനന്തപുരിയും വായിച്ചു. മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, ഭരത് സജികുമാർ, അമൽ സി. അജിത്, സോണി മോഹൻ, ശ്വേത അശോക്, ആവണി മൽഹാർ, പുണ്യ പ്രദീപ്, ജാഹ്നവി ബൈജു എന്നിവർ കോറസ് ആലപിച്ചു. അമൽ മിത്തു (എം ലോഞ്ച് കൊച്ചിൻ) ആണ് റെക്കോർഡിംഗ് എൻജിനീയർ. ഗാനത്തിൻ്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത് ഷിയാദ് കബീർ.
ആൽബർട്ട് പോളും കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന 'വിശേഷ'ത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും 'വിശേഷ'ത്തിലുണ്ട്.
'വിശേഷ'ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമയും സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി.ഐ. അഞ്ജന (കായ്). ചമയം സുബ്രഹ്മണ്യൻ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും, പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു.
പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവഹിച്ചത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. ശ്രീപ്രിയ കംബൈൻസ് മുഖേന സ്റ്റെപ് 2ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ജി. ഹരീന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ.സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്. ഗാനം യൂട്യൂബിൽ ലഭ്യമാണ്.
Content Highlights: Munnottu Munnottu, vishesham movie song, sooraj tom, anand madhusoodanan, chinnu Chandni