ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ 'വെയില്‍' ട്രെയ്‌ലര്‍, പ്രഖ്യാപനവുമായി ജോബി ജോര്‍ജ്

ഷെയ്ന്‍ നിഗം നായകനാകുന്ന വെയില്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17ന്) കാലത്ത് ഏഴു മണിക്ക് റിലീസ് ചെയ്യും.
ജോബി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്‌നേഹിതരെ, നമ്മള്‍ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാല്‍ ഏത് സാഹചര്യത്തെയും നമ്മള്‍ ഫേസ് ചെയ്‌തേ പറ്റു.. ആയതിനാല്‍ നമ്മളുടെ സിനിമയുടെ ട്രൈലെര്‍ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിര്‍മയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക..
ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആണ് ശരത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.
Content Highlights: Veyil Movie Trailer announcement shane Nigam joby George