ഇത് വായന കിസ്സ... 'ഖിസ്സ പിതാര'യുമായി ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍

കൃത്യമായി അറിഞ്ഞിരിക്കേണ്ട ഒരേയൊരു കാര്യം വായനാശാലയുടെ സ്ഥലം മാത്രമാണ്- ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ആദ്യമായി ലൈബ്രറികളിലെത്തുന്ന കുട്ടികളെ വായനയുടെ ലോകത്ത് പിടിച്ചിരുത്തുവാന്‍ ലക്ഷ്യമിട്ട് ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ ഒരുക്കിയ പദ്ധതിയാണ് ഖിസ്സ പിതാര(Qissa Pitara). കുട്ടികള്‍ക്ക് വായനയുടെ സന്തോഷം പകരുവാനും കുട്ടികള്‍ക്കിടയില്‍ ഭാവന വളര്‍ത്തിയെടുക്കുന്നതിനുമായി 'ഡു ഇറ്റ് യുവര്‍സെല്‍ഫ്'(DIY) ലൈബ്രറികള്‍ അവിഷ്‌കരിക്കുന്ന പദ്ധതിയാണിത്.
ഉച്ചത്തില്‍ വായിക്കാന്‍ ശീലിപ്പിക്കുന്ന റീഡ് എലൗഡ് സെഷനുകള്‍, കഥപറച്ചില്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ആക്റ്റിവിറ്റികള്‍, ഇന്ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ ആത്മവിശ്വാസത്തോടെ, വൈവിധ്യമാര്‍ന്ന സാഹിത്യ വിഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ക്രിയാത്മകമായി സ്വയം പ്രകടിപ്പിക്കാനും വിമര്‍ശനാത്മക ചിന്താശേഷി വികസിപ്പിക്കാനും അവര്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
ഓരോ ലൈബ്രറിയിലും രാജ്യത്തുടനീളമുള്ള പ്രമുഖ പ്രസാധകരുടെ ബാലപ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ വിവിധ ഭാഷകളിലായി പല വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഉള്‍പ്പടുത്തിയിരിക്കുന്നു. കുട്ടികള്‍ വരുന്ന വ്യത്യസ്ത പ്രദേശങ്ങള്‍, സമൂഹങ്ങള്‍, പ്രാദേശിക സന്ദര്‍ഭങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഇത്തരം സജ്ജീകരണങ്ങള്‍. ഓരോ ലൈബ്രറികളും അവ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സമൂഹങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തക്കവിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. ഇങ്ങനെ ഓരോ ലൈബ്രറിയും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ സമാനമാണെങ്കിലും ആത്യന്തികമായി അവ വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 44 ലൈബ്രറികള്‍ സജീവമായതിനാല്‍ 8800-ല്‍ അധികം കുട്ടികളെ ഇത് സ്വാധീനിക്കുന്നു. 30,000 പുസ്തകങ്ങള്‍ പ്രചാരത്തിലുണ്ട്. വിദ്യാഭ്യാസ-കേന്ദ്രീകൃത സംഘടനകളുമായുള്ള പങ്കാളിത്തത്തിലൂടെ, ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ഊര്‍ജ്ജസ്വലമായ വായനാ ഇടങ്ങള്‍ സൃഷ്ടിച്ച് സാക്ഷരത പ്രോത്സാഹിപ്പിക്കുകയും യുവമനസ്സുകളെ ശാക്തീകരിക്കുകയും ചെയ്യുന്നു. 30,000-ത്തോളം പുസ്തകങ്ങളാണ് പുതുതായി പരിചയപ്പെടുത്തുന്നത്.
ഖിസ്സ പിതാരയിലേക്ക് എത്തിയതെങ്ങനെ?
17-ാമത്തെ ആനുവല്‍ സ്റ്റേറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്(ASER 2022) വിരല്‍ചൂണ്ടുന്നത് രണ്ടാം ക്ലാസ്സിലെ പാഠങ്ങള്‍ വായിക്കാന്‍ കഴിയുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ ശതമാന കണക്ക് 2022-ല്‍ 20.5% ആയി കുറഞ്ഞു. 2018-ല്‍ ഇത് 27.3% ആയിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സ്വകാര്യ സ്‌കൂളുകളിലെയും അവസ്ഥ ഇതാണ്. ഈ സാഹചര്യത്തിലാണ് ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ 2022-ല്‍ 'ഡു ഇറ്റ് യുവര്‍സെല്‍ഫ്' ലൈബ്രറികള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു സംരംഭമായ ഖിസ്സ പിതാര പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യയിലുടനീളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായിട്ടാണ് പ്രധാനമായും ഇവ ഒരുക്കിയിരിക്കുന്നത്. വായന വളര്‍ത്തുന്നതോടൊപ്പം കുട്ടികള്‍ക്കിടയില്‍ സാക്ഷരത, സ്വതന്ത്ര ചിന്ത എന്നിവ വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നു.
ഖിസ്സ പിതാര ലൈബ്രറികള്‍
ഖിസ്സ പിതാര ലൈബ്രറികള്‍ ആദ്യമായി വായിക്കുന്ന കുട്ടികളെ പരിപാലിക്കുന്നതില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നതുകൊണ്ട് കമ്മ്യൂണിറ്റികളില്‍ നിന്ന് സമര്‍പ്പിതരായ ലൈബ്രേറിയന്മാരെ തിരഞ്ഞെടുക്കുകയും ഇടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു. നിലവില്‍, അതിന്റെ ലൊക്കേഷനുകളിലുടനീളമുള്ള 43 ലൈബ്രേറിയന്‍മാര്‍ 44 ലൈബ്രറികളിലുടനീളം പാഠ്യപദ്ധതി നിയന്ത്രിക്കുന്നു.
പിന്നോട്ട് നോക്കുമ്പോള്‍, ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ ഖിസ്സ പിതാര പദ്ധതിയുടെ വ്യാപനം വിപുലീകരിക്കുന്നതിനും നിലവിലുള്ള പ്രദേശങ്ങളില്‍ പുതിയ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും അത്തരം സംരംഭങ്ങള്‍ ആവശ്യമുള്ള സംസ്ഥാനങ്ങളില്‍ പങ്കാളിത്തം ഉണ്ടാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. മാത്രമല്ല, കുട്ടികള്‍ക്കായി പ്രാദേശിക മേളകള്‍ നടത്തുന്നതിനും അവരുടെ കഥകള്‍ വാര്‍ത്താക്കുറിപ്പുകളിലോ മാഗസിനുകളിലോ പ്രചരിപ്പിക്കുന്നതിനും അവരുടെ സമ്പന്നമായ വാക്കാലുള്ള കഥപറച്ചില്‍ പാരമ്പര്യം ആഘോഷിക്കുന്നതിനും പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സംഘടന പദ്ധതിയിടുന്നു.
ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷനെ കുറിച്ച്
ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍, ഇന്ത്യന്‍ കമ്പനി ആക്ടിലെ സെക്ഷന്‍ എട്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഇന്ത്യയിലെ സാഹിത്യകലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.
Content Highlights: Reading day 2024 article on JCB literature foundation