കാന്‍സറിനെ തോല്‍പ്പിച്ച പ്രണയം ; ഒന്നായ് ഹര്തേജും സംരക്ഷിണിയും

ജീവിതം പലപ്പോഴും നമ്മളെ അനുഭവങ്ങളുടെ തീച്ചൂളയില്‍ ചുട്ടുപൊളളിക്കും. യാഥാര്‍ഥ്യങ്ങളുടെ ഉപ്പുകല്ലുകളാല്‍ മുറിവ് നീറ്റുമ്പോള്‍ തോല്ക്കാന് മനസ്സില്ലാതെ പടവെട്ടിയവരാണ് ജീവിതത്തെ ജയിക്കുന്നത്. റായ്പുര്‍ സ്വദേശി ഹര്‍തേജ് ഭര്തേഷിനും പറയാനുള്ളതും അത്തരമൊരു കഥയാണ്. രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന ഹോഡ്ജ്കിന്‍സ് ലിംഫോമ എന്ന കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണദ്ദേഹം. 2013-ല്‍ കാന്‍സര്‍ ബാധിതനാകുമ്പോള്‍ അദ്ദേഹത്തിന് തന്റെ പ്രതീക്ഷകളോടൊപ്പം പ്രണയവും നഷ്ടപ്പെട്ടു.
കഴുത്തിലുണ്ടായ നീര്‍വീക്കം കാന്‍സറാണെന്ന് അംഗീകരിക്കാന്‍ അന്നെത്ര ശ്രമിച്ചിട്ടും ഹര്തേജിനായില്ല. കാന്‍സര്‍ ഭേദമായാലും കൂടെ ജീവിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച പ്രണയിനിയെ അദ്ദേഹം പിടിച്ചുനിര്‍ത്തിയില്ല. ഇനി ഒരു വിവാഹം പോലും വേണ്ടെന്ന് വച്ചുകൊണ്ട് തുടര്‍ന്ന് അദ്ദേഹം കാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാലത് ഹര്‍തേജിന്റെ ജീവിതത്തില്‍ സംരക്ഷിണിയെന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടാനുള്ള ഒരു നിമിത്തമായി മാറുകയായിരുന്നു. തന്റെ നിലപാടുകളേയും സ്വപ്നങ്ങളും തിരിച്ചറിയുന്ന സംരക്ഷിണി ഹര്തേജിന് പുതിയ വെളിച്ചം പകര്‍ന്നു. കാന്‍സര്‍ നഷ്ടപ്പെടുത്തിയ പ്രണയത്തെ അദ്ദേഹം തിരികെ നേടിയെടുത്തു. മോട്ടിവേഷന്‍ സ്പീക്കറും ലീഗല്‍ അഡൈ്വസറുമായ ഹര്‍തേജ് ഭര്തേഷ് തന്റെ പ്രണയത്തെക്കുറിച്ചും കാന്‍സര്‍ അതിജീവനത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Content Highlights: cancer survivor,hartesh bhartesh,love story,ride of hope,valentine's day 2024