വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പ്രണയകഥ പങ്കുവെയ്ക്കൂ; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ

പ്രതീകാത്മക ചിത്രം | Photo:canva
പ്രതീകാത്മക ചിത്രം | Photo:canva

വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം നടത്തുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. പങ്കാളികള്‍ ഇരുവരും ചേര്‍ന്ന് പ്രണയകഥ പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതാണ് മത്സരം. #tellyourlovestory എന്ന ഹാഷ് ടാഗില്‍ മാതൃഭൂമി ഡോട്ട് കോമിനെ ടാഗ് ചെയ്താണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യേണ്ടത്. 

പ്രണയം തുടങ്ങിയതും പ്രൊപ്പോസ് ചെയ്തതും  പ്രണയത്തിന് പിന്നിലെ രസകരമായ അനുഭവങ്ങളും വീഡിയോയില്‍ പങ്കുവെയ്ക്കാം. കമിതാക്കള്‍ക്കും ദമ്പതികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വീഡിയോയുടെ ദൈര്‍ഘ്യം അഞ്ച് മിനിറ്റില്‍ കൂടുതരുത്.

വീഡിയോ മനോഹരമാക്കാന്‍ പ്രൊപ്പോസല്‍ ചിത്രങ്ങളും വിവാഹ ചിത്രങ്ങളുമെല്ലാം എഡിറ്റ് ചെയ്ത് ചേര്‍ക്കാം. ഏറ്റവും മികച്ച മൂന്ന് വീഡിയോകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. അവസാന തിയ്യതി ഫെബ്രുവരി 14.


 

Content Highlights: valentines day mathrubhumi dot com tell your love story contest