യൂറോ കപ്പ് സെമിക്കു മുമ്പ് ഡോര്‍ട്ട്മുണ്‍ഡില്‍ ഏറ്റുമുട്ടി ഇംഗ്ലണ്ട് - നെതര്‍ലന്‍ഡ് ആരാധകര്‍ | Video

ഡോര്‍ട്ട്മുണ്‍ഡ്: ഇംഗ്ലണ്ട് - നെതര്‍ലന്‍ഡ്‌സ് യൂറോ കപ്പ് സെമി ഫൈനലിനു മുമ്പ് ഡോര്‍ട്ട്മുണ്‍ഡില്‍ ആരാധകരുടെ ഏറ്റുമുട്ടല്‍. യുകെ പോലീസ് നല്‍കുന്ന വിവരമനുസരിച്ച് ഡോര്‍ട്ട്മുണ്‍ഡിലെ ഒരു ബാറില്‍വെച്ച് നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ ഇംഗ്ലീഷ് ആരാധകരെ ആക്രമിക്കുകയും ഇംഗ്ലണ്ട് പതാകകള്‍ കൈക്കലാക്കി നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ക്ക് നിസ്സാര പരിക്കുണ്ട്. ബാറിലെ സ്‌ക്രീനില്‍ മത്സരത്തിന്റെ പ്രദര്‍ശനുമുണ്ട്. ഇതിനായി ബാറില്‍ എത്തിയതായിരുന്നു ഇരു ടീമുകളുടേയും ആരാധകര്‍. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മത്സരത്തിനു മുമ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി യുകെ പോലീസ് ജര്‍മനിയില്‍ ലോക്കല്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
മത്സരം കാണാനായി എണ്‍പതിനായിരത്തോളം ഡച്ച് ആരാധകര്‍ ഡോര്‍ട്ട്മുണ്‍ഡിലെത്തിയിട്ടുണ്ട്.
Content Highlights: euro 2024 semi-final netherlands fans attack england supporters