സാമ്പിളിന് പോലീസ് നിയന്ത്രണം; വാഹനം പാര്‍ക്ക് ചെയ്യാന്‍ 124 സ്ഥലങ്ങള്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

തൃശ്ശൂര്‍: പൂരം സുഗമമാക്കാനായി പോലീസ് നിയന്ത്രണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തി. സാമ്പിള്‍ ദിവസമായ എട്ടിന് രാവിലെ മുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍വരുക. വാഹനപാര്‍ക്കിങ്ങിനായി നഗരത്തില്‍ 124 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കണമെന്നാണ് അഭ്യര്‍ഥന. പ്രധാനനിയന്ത്രണങ്ങളും സംവിധാനങ്ങളും ചുവടെ.

1 സാമ്പിള്‍ ദിവസം രാവിലെ മുതല്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും പാര്‍ക്കിങ് അനുവദിക്കില്ല

2 വൈകീട്ട് മൂന്നുമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരുവാഹനവും റൗണ്ടില്‍ പ്രവേശിപ്പിക്കില്ല

3 റൗണ്ടിലെ നെഹ്‌റുപാര്‍ക്ക് മുതല്‍ കോഫിഹൗസ് വരെയുള്ള ഭാഗങ്ങളില്‍മാത്രമേ വെടിക്കെട്ട് സമയത്ത് ആളുകളെ പ്രവേശിപ്പിക്കൂ.

4 രാഗം തിയേറ്ററിന് സമീപമുള്ള ചെമ്പോട്ടില്‍ ലെയിന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ റോഡില്‍ വാഹനങ്ങളുടേതുള്‍പ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ല

5 ബസുകള്‍ റൗണ്ടിലേക്ക് പ്രവേശിപ്പിക്കാത്ത രീതിയിലും നിയന്ത്രണമുണ്ട്.

Content Highlights: thrissur pooram, sample fireworks