തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്. മഴ മൂലം നേരത്തെ മാറ്റിവെച്ചിരുന്ന വെടിക്കെട്ട് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് നടത്താന്‍ തീരുമാനിച്ചത്. 

വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വൈകുന്നേരം മഴയുടെ സാധ്യത ഉള്ളതിനാലാണ് ഉച്ചയ്ക്ക് തന്നെ വെടിക്കെട്ട് നടത്തുന്നത്.

മഴയെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. വലിയ അളവിലുള്ള വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പറഞ്ഞിരുന്നു. 

Content Highlights: thrissur pooram fireworks today