കനത്ത മഴ; തൃശ്ശൂര് പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശ്ശൂര്: തൃശ്ശൂര് പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഇന്നു പുലര്ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകീട്ടേക്ക് മാറ്റിയിരുന്നത്. എന്നാല് മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാന് തീരുമാനിക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില് ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോള് പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തില് ദേവസ്വം അധികൃതര് തീരുമാനമെടുക്കും.
Content Highlights: thrissur pooram fireworks postponed again