തൃശ്ശൂര്‍ പൂരത്തിന് 15 ലക്ഷം; ടൂറിസത്തിന്റെ പ്രചാരത്തിന് പൂരത്തെ ഉപയോഗിക്കുമെന്ന് മന്ത്രി റിയാസ്

പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന്  മന്ത്രി മുഹമ്മദ് റിയാസിനെ വടക്കും നാഥന്‍ ക്ഷേത്ര ഉപദേശക സമിതി പൊന്നാട അണിയിച്ച് ആദരിക്കുന്നു | ഫോട്ടോ: ശംഭു വി.എസ്
പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് മന്ത്രി മുഹമ്മദ് റിയാസിനെ വടക്കും നാഥന്‍ ക്ഷേത്ര ഉപദേശക സമിതി പൊന്നാട അണിയിച്ച് ആദരിക്കുന്നു | ഫോട്ടോ: ശംഭു വി.എസ്

തൃശ്ശൂര്‍: കേരള ടൂറിസത്തെ പ്രചരിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരത്തെ ഉപയോഗപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മാത്രമായി 15 ലക്ഷം രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരം. കേരളത്തിന്റെ ടൂറിസത്തെക്കുറിച്ച് പ്രചരിപ്പിക്കാന്‍ സാധ്യമാകുന്ന നിലയിലേക്ക് തൃശ്ശൂര്‍ പൂരത്തെ മാറ്റിത്തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 

പൂരത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന്  മന്ത്രി മുഹമ്മദ് റിയാസിനെ വടക്കുംനാഥ ക്ഷേത്ര ഉപദേശകസമിതി പൊന്നാട അണിയിച്ച് ആദരിച്ചു.

Content Highlights: 15 lakh for Thrissur Pooram; Minister Riyaz said that Pooram will be used to promote tourism