വരില്ല...വരില്ല നീ; 'തങ്കം' കാണാന്‍ പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് സ്വാഗതം ചെയ്ത് വിനീത് ശ്രീനിവാസന്‍

തങ്കം പോസ്റ്റര്‍ | photo: special arrangements
തങ്കം പോസ്റ്റര്‍ | photo: special arrangements

വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹിന്‍ അരാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' ജനുവരി 26-ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍  ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. 

ഇപ്പോഴിതാ ചിത്രം കാണുന്നതിനായി പ്രേക്ഷകരെ നടന്‍ വിനീത് ശ്രീനിവാസന്‍ സ്വാഗതം ചെയ്യുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ശ്രദ്ധ നേടുകയാണ്. വിനീതിന്റെ ഹിറ്റ് ആല്‍ബമായ കോഫി അറ്റ് എം.ജി റോഡിലെ 'വരില്ല...വരില്ല' നീ എന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 

അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. 

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായാണ് ഒരു മലയാളം സിനിമയില്‍ അഭിനയിക്കുന്നത്. 

ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈന്‍ -ഗണേഷ് മാരാര്‍, മേക്കപ്പ് -റോണക്സ് സേവ്യര്‍.

ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്യൂം ഡിസൈന്‍ -മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് -രാജന്‍ തോമസ് , ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് -എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ -കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്‍, പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
 

Content Highlights: vineeth sreenivasan biju menon thankam movie promo video