11 ജില്ലകളിൽ ഏഴുവരെ കനത്ത ചൂട്; 'മഞ്ഞ' മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: ​ഗിരീഷ്കുമാർ സി ആർ / മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ​ഗിരീഷ്കുമാർ സി ആർ / മാതൃഭൂമി

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിൽ ഏഴുവരെ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ നാലുഡിഗ്രിവരെ കൂടുതലായിരിക്കും അനുഭവപ്പെടുക.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണിത്. ഇവിടങ്ങളിൽ കനത്തചൂടിനുള്ള മഞ്ഞ മുന്നറിയിപ്പ് നൽകി.

Content Highlights: yellow alert in 11 districts