ശാരീരിക അസ്വസ്ഥത, ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി; രക്ഷിച്ച് അധികൃതർ

ശബരിമല ക്ഷേത്രം
ശബരിമല ക്ഷേത്രം

പത്തനംതിട്ട: പുല്ലുമേട് കാനനപാതയിൽ വനത്തിലകപ്പെട്ട ശബരിമല തീർഥാടകരെ രക്ഷപ്പെടുത്തി. ചൈന്നൈയിൽ നിന്ന് ദർശനത്തിനെത്തിയ 34 അം​ഗ സംഘമാണ് വനത്തിലകപ്പെട്ടത്. ദുരന്തനിവാരണസേനയും അ​ഗ്നിരക്ഷാസേനയും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി സന്നിധാനത്തെത്തിച്ചത്. 

സന്നിധാനത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഇവർ അകപ്പെട്ടത്. സംഘത്തിലെ മൂന്നുപേർക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. ഇതിൽ രണ്ട് പേർക്ക് നടക്കാനും ബുദ്ധിമുട്ടായി. ഇതോടെ, നാല് പേരടങ്ങുന്ന ടീമായി തിരിഞ്ഞാണ് അധികൃതർ ഇവരെ സുരക്ഷിതമായി സന്നിധാനത്തെത്തിച്ചത്.

Content Highlights: Sabarimala pilgrims stuck in forest, Rescued by the authorities