'പവിത്രം ശബരിമല' ദേവസ്വം ബോര്‍ഡിന്റെ ശുചീകരണ പദ്ധതിക്ക് തുടക്കം

ശബരിമല: ദേവസ്വം ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയും നേതൃത്വത്തില്‍ സന്നിധാനത്ത് നടന്നുവരുന്ന 'പവിത്രം ശബരിമല' ശുചീകരണ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വലിയ നടപ്പന്തലിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മുരാരി ബാബു അധ്യക്ഷത വഹിച്ചു. നാലുവര്‍ഷമായി നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായി ദിവസവും രാവിലെ ഒന്‍പതുമുതല്‍ ഒരുമണിക്കൂര്‍ നേരമാണ് ശുചീകരണം. ഓരോ ദിവസവും ഓരോ ഭാഗങ്ങളെന്ന രീതിയില്‍ സന്നിധാനവും പരിസരവുമാണ് ശുചീകരിക്കുക.
Content Highlights: Pavitram Sabarimala; Devaswam board initiative for clean sabarimala