മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ്; രണ്ടു തവണ റിപ്പോര്‍ട്ട് ചെയ്തത് ജോര്‍ജ് മേനാച്ചേരി

ഒല്ലൂര്‍: 2013-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ വത്തിക്കാനിലെത്തി റിപ്പോര്‍ട്ട് ചെയ്തയാളാണ് ഒല്ലൂര്‍ സ്വദേശിയായ ഷെവലിയാര്‍ പ്രൊഫ. ജോര്‍ജ് മേനാച്ചേരി (84). അന്ന് വത്തിക്കാന്‍ അക്രെഡിറ്റേഷന്‍ മീഡിയാസംഘത്തിലെ അംഗമായിരുന്നു അദ്ദേഹം.
വത്തിക്കാനിലെ സിസ്റ്റയിന്‍ ചാപ്പലില്‍ 45 ദിവസം നീണ്ടുനിന്ന കോണ്‍ക്ലേവ് ചടങ്ങുകള്‍ കഴിയുന്നതുവരെ അവിടെ കഴിഞ്ഞു. മാര്‍പാപ്പയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ സിസ്റ്റയിന്‍ ചാപ്പലിലെ പുകക്കുഴലില്‍നിന്ന് വെളുത്ത പുക ഉയരും. ചാപ്പലിനുള്ളിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. എങ്കിലും മാര്‍പാപ്പയെ വാഴിക്കുംമുന്പുള്ള ദിവ്യബലിയിലും ശുശ്രൂഷകളിലും ദൂരെ നിന്ന് സംബന്ധിക്കാന്‍ കഴിയും. അന്ന് ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം നടത്തിയശേഷം മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയായ കാസില്‍ ഗണ്ടോള്ഫയിലേക്ക് ഹെലികോപ്റ്ററില്‍ പോകുന്ന ചടങ്ങുകളെല്ലാം കണ്ടു.
തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പയുടെ ദിവ്യബലിയര്‍പ്പണത്തിലും സംബന്ധിച്ചു. തുടര്‍ന്നുള്ള ചടങ്ങുകള്‍ അതീവരഹസ്യമാണ്. കോണ്‍ക്ലേവില്‍ പങ്കെടുക്കാനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. അന്നത്തെ വത്തിക്കാന്‍ പ്രസ് ഓഫീസിലെ ഇറ്റലിക്കാരനായ ബ്രൂണോ എന്ന അല്മായന് വഴിയാണ് 2013-ല്‍ മീഡിയ സംഘത്തില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്. 1978-ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയെ വാഴിക്കുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനും ജോര്‍ജ് മേനാച്ചേരി വത്തിക്കാനിലെത്തി.
അന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1,300 പത്രക്കാരുണ്ടായിരുന്നു. ഒല്ലൂര്‍ മേനാച്ചേരി എരിഞ്ഞേരി കുടുംബാംഗമാണ് ജോര്‍ജ് മേനാച്ചേരി. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു.
Content Highlights: George Menachery, an Indian journalist, reported on the 2013 Papal election and the 1978 election of