ഷാൻ റഹ്മാന്റെ സംഗീതം; പടച്ചോനേ ഇങ്ങള് കാത്തോളിയിലെ റാപ് ഗാനം

ശ്രീനാഥ് ഭാസി നായകനാവുന്ന പടച്ചോനേ ഇങ്ങള് കാത്തോളീയിലെ പുതിയ ഗാനമെത്തി. വാടാ വാടാ എന്ന റാപ് ഗാനമാണ് പ്രേക്ഷകരിലേക്കെത്തിയത്. ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ആർസീ ആണ് ഗാനം എഴുതിയതും ആലപിച്ചിരിക്കുന്നതും. ഷാൻ റഹ്മാന്റേതാണ് സംഗീതസംവിധാനം.
ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. നവംബർ 24-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
രചന - പ്രദീപ് കുമാർ കാവുന്തറ, എഡിറ്റിങ്ങ് - കിരൺ ദാസ്, ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ)
Content Highlights: vada vada song from padachone ingalu katholi, shaan rahman and rzee