നമ്മളെ പാർട്ടീന്ന് പിന്നെ ആരേം പുറത്താക്കൂല്ല; 'പടച്ചോനേ ഇങ്ങള് കാത്തോളീ' ട്രെയിലർ

പടച്ചോനേ ഇങ്ങള് കാത്തോളീ സിനിമയുടെ ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
പടച്ചോനേ ഇങ്ങള് കാത്തോളീ സിനിമയുടെ ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 

ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ,  വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്,  നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. "വെള്ളം", "അപ്പൻ" എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ.

രചന -  പ്രദീപ് കുമാർ കാവുന്തറ, എഡിറ്റിങ്ങ് - കിരൺ ദാസ്,  ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ആർട്ട്  ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ)

Content Highlights: Padachone Ingalu Katholi Official Trailer, Sreenath Bhasi, Grace Antony, Ann Sheetal, Bijith Bala