ആറ് ലക്ഷത്തിൽ അധികം കാഴ്ചക്കാരുമായി 'കാത്തു കാത്തു', വൈറലായി 'പടച്ചോനെ ഇങ്ങള് കാത്തോളീ'യിലെ ഗാനം

ആറ് ലക്ഷത്തിൽ അധികം കാഴ്ചക്കാരുമായി ' പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയിലെ "കാത്തു കാത്തു"എന്ന പാട്ട് മലയാളക്കര ആകെ വൈറലായി മുന്നേറുകയാണ്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ ഒരുക്കിയിരിക്കുന്നത് നിധീഷ് നടേരി.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ബിജിത്ത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലർ, ടീസർ, ലിറിക്കൽ വീഡിയോ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം ഇവയെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുന്നേ ലഭിച്ച പ്രേക്ഷകശ്രദ്ധ ഇപ്പോൾ "കാത്തു കാത്തു"എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോയ്ക്കും ലഭിച്ചിരിക്കുകയാണ്. നർമ്മത്തിനും, ഗാനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തെ കൃത്യമായി നർമ്മത്തിൽ പൊതിഞ്ഞ് പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
രചന - പ്രദീപ് കുമാർ കാവുംന്തറ, എഡിറ്റിങ്ങ് - കിരൺ ദാസ്, ഛായാഗ്രഹണം - വിഷ്ണു പ്രസാദ്, ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് - ഹുവൈസ് (മാക്സ്സോ)
Content Highlights: Song from padachone ingal katholee released