എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി; പടച്ചോനേ ഇങ്ങള് കാത്തോളീ പോസ്റ്റര്‍

സിനിമയുടെ പോസ്റ്റര്‍
സിനിമയുടെ പോസ്റ്റര്‍

ബിജിത് ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'പടച്ചോനേ ഇങ്ങള് കാത്തോളീ' യുടെ രണ്ടാം ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി. രഞ്ജിത് മണമ്പ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിന്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി എന്ന ക്യാപ്ഷനിലാണ് പുറത്തിറങ്ങിയ പോസ്റ്ററില്‍ വെള്ള വസ്ത്രം ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലാണ് നെല്ലിയിന്‍ ചന്ദ്രനെ കാണിച്ചിരിക്കുന്നത്. 

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയാണ് നായകന്‍. ഇടതുപക്ഷ നേതാവായിട്ടാണ് ശ്രീനാഥ് ഭാസി പ്രത്യക്ഷപ്പെടുന്നത്. ആന്‍ ശീതളാണ് നായിക. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗ്രേസ് ആന്റണി, രസ്ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അതിഥി വേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നു. ചിത്രം മുഴുനീള എന്റര്‍ടെയ്നറാണ്.

'വെള്ളം','അപ്പന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് 'പടച്ചോനേ ഇങ്ങള് കാത്തോളീ'. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു പ്രസാദും എഡിറ്റിങ്ങ് കിരണ്‍ ദാസുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീതസംവിധാനം.

രചന: പ്രദീപ് കുമാര്‍ കാവുംതറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ആര്‍ട്ട് ഡയറക്ടര്‍: അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്: രഞ്ജിത്ത് മണാലിപ്പറമ്പില്‍, കോസ്റ്റ്യൂംസ്: സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്:  ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍  പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിജു സുലേഖ ബഷീ, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍സ്: മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ : മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.
 

Content Highlights: Padachone Ingal Katholee poster released