മാതൃഭൂമി ഡോട്ട് കോം ഓണം കോണ്ടസ്റ്റ്‌; വിജയികളെ തിരഞ്ഞെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാതൃഭൂമി ഡോട്ട് കോം ഓണത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഏഴ് മത്സരങ്ങളില്‍ നിന്നായി 19 വിജയികളേയാണ് തിരഞ്ഞെടുത്തത്. 

ഓണം റീല്‍സ് കോണ്ടസ്റ്റില്‍ ഒന്നാം സമ്മാനം പ്രദോഷിനാണ്. രണ്ടാം സമ്മാനം മാളവികയും മൂന്നാം സമ്മാനം ക്രിസ്റ്റിന്‍ കുര്യാക്കോസും നേടി. നിക്ഷാന്‍ ഇലക്ട്രോണിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനം സ്മാര്‍ട്ട് ഫോണും രണ്ടാം സമ്മാനം ബ്ലൂടൂത്ത് സ്പീക്കറും മൂന്നാം സമ്മാനം സ്മാര്‍ട്ട് വാച്ചുമാണ്. 

ഓണം ഫോട്ടോ കോണ്ടസ്റ്റില്‍ ഒന്നാം സമ്മാനം ശ്രീലക്ഷ്മി ഷാജിയും രണ്ടാം സമ്മാനം ആതിര സിഎസും മൂന്നാം സമ്മാനം ശില്‍പ എസ് പിള്ളയും നേടി. ആര്‍ ഗിരി പൈ ജ്വല്ലറി നല്‍കുന്ന റിഡീമബിള്‍ ഗിഫ്റ്റ് വൗച്ചറുകളാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.

സെല്‍ഫി വിത്ത് സദ്യ കോണ്ടസ്റ്റില്‍ ഒന്നാം സമ്മാനം രമ്യ രാജനാണ്. രണ്ടാം സമ്മാനം ഐശ്വര്യ എസ് നായരും മൂന്നാം സമ്മാനം സാധിക ബിയും നേടി. 

ഫൈൻഡ് മാവേലി കോണ്ടസ്റ്റില്‍ കോഴിക്കോട് നിന്നുള്ള സനല്‍ പി, അഖില്‍ ആര്‍കെ, മലപ്പുറത്ത് നിന്നുള്ള മുഹമ്മദ് ഷാഫി മീമ്പറ്റ എന്നിവരാണ് വിജയികള്‍. ശീമാട്ടി ജൂനിയേഴ്‌സ് നല്‍കുന്ന ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക.

കറി പ്രമാണി മത്സരത്തില്‍ കണ്ണൂരുകാരിയായ സഫീറ സെയ്ഫ്, കോഴിക്കോട് നിന്നുള്ള മെഹ്‌റിന്‍, ജിഷ വിജീഷ് എന്നിവരാണ് വിജയികള്‍.

പായസം റെസിപ്പി മത്സരത്തില്‍ ഡോക്ടര്‍ ശ്രീനിധി സി, സഫീറ എംടിപി, അംബിക മുരളി എന്നിവരാണ് വിജയികള്‍. റോസ് പൂ പായസത്തിന്റെ റെസിപ്പിയാണ് ശ്രീനിയെ സമ്മാനത്തിന് അര്‍ഹയാക്കിയത്. സഫീറ ഇളനീര്‍ ആപ്പിള്‍ പായസത്തിന്റേയും അംബിക ത്രയധാന്യ താമരവിത്ത് പായസത്തിന്റേയും റെസിപ്പികളാണ് അയച്ചത്. ഇവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

ഡിജിറ്റല്‍ ഭാഗ്യവാന്‍ കോണ്ടസ്റ്റില്‍ മഞ്ജുളയാണ് വിജയി. ചുങ്കത്ത് ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനമാണ് ഇവര്‍ക്ക് ലഭിക്കുക. എല്ലാ വിജയികളേയും ഫോണ്‍വഴി വിവരം അറിയിക്കുന്നതാണ്. 

Content Highlights: mathrubhumi dot com onam special contest winners