ഓണത്തിന് മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി പ്രവാസി മലയാളികള്‍

ഓണം മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്നാണ്. കേരളത്തിലായാലും വിദേശത്തായാലും മലയാളികള്‍ ഓണം ആഘോഷപൂര്‍വം കൊണ്ടാടാറുണ്ട്. ഇപ്പോഴിതാ പ്രവാസിമലയാളികള്‍ ചേര്‍ന്ന് പുറത്തിറക്കിയ മ്യൂസിക് ആല്‍ബം ശ്രദ്ധ നേടുന്നു.
പ്രവാസോണം എന്ന പേരില്‍ പുറത്തിറക്കിയ മ്യൂസിക് ആല്‍ബം കേരളമെന്ന് തോന്നിപ്പിക്കുന്ന വിധം സെറ്റ് ഇട്ടാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.
ഷൈജു അവറാന്‍ സംഗീതമൊരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ നാഹാമിന്റേതാണ്.
Content Highlights: onam 2022, musical album for onam, pravasi malayalees