ഇനി നിങ്ങളാണ് വിലയിരുത്തേണ്ടത്; 'നെറ്റ് ഡ്രൈവ്' പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ച് വൈശാഖ്

വൈശാഖ്
വൈശാഖ്

തന്റെ ഏറ്റവും പുതിയ ചിത്രമായ നെറ്റ് ഡ്രൈവിന്റെ റിലീസിനോടനുബന്ധിച്ച് കുറിപ്പുമായി സംവിധായകന്‍ വൈശാഖ്. തിരക്കഥാകൃത്തായി അഭിലാഷ് പിള്ള അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രമാണിത്. പ്രേക്ഷകരെ രസിപ്പിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും തിയേറ്ററില്‍ പോയി ചിത്രം കണ്ടു വിലയിരുത്തണമെന്നും വൈശാഖ് പറയുന്നു.

വൈശാഖിന്റെ കുറിപ്പ്

ഏതൊരു കലാകാരന്റെയും സ്വപ്നമാണ് തന്റെ ആദ്യത്തെ സൃഷ്ടി ജനങ്ങളിലേക്ക് എത്തുക എന്നത്. അഭിലാഷ് പിള്ള എന്ന രചയിതാവിന്റെ ആദ്യ ചിത്രമായ, ഞാന്‍ സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് ഇന്ന് നിങ്ങളിലേക്ക് എത്തുകയാണ്.  ഒരു ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇനി അത് കണ്ടു വിലയിരുത്തേണ്ടത് നിങ്ങളാണ്.. തീയേറ്ററില്‍ പോയി തന്നെ ഈ ചിത്രം കാണുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇന്ദ്രജിത്ത് സുകുമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരോടൊപ്പം ഒട്ടേറെ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.. ഞങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം നിങ്ങളെ രസിപ്പിക്കുമെന്നുള്ള പ്രതീക്ഷയോടെ... പ്രാര്‍ഥനയോടെ... നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു...ഒപ്പം ഈ ചിത്രത്തിന് വേണ്ടി
ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഈ നിമിഷം നന്ദിയോടെ ഓര്‍ക്കുന്നു..

Content Highlights: Vysakh about Night Drive Movie, Abhlash Pilla